ടിമുടി രാഷ്ട്രീയക്കാരനാവാനുള്ള ഒരുക്കത്തിലാണ് സ്‌റ്റൈല്‍ മന്നന്‍. വെള്ളിത്തിരയിലെ സ്‌റ്റൈല്‍ മന്നനില്‍ നിന്ന് രാഷ്ട്രീയക്കുപ്പായത്തിലെ ഏഴൈതോഴനാവാനുള്ള ഒരുക്കത്തില്‍. ഇതിന്റെ ഭാഗമായി ട്വിറ്ററിലെ സൂപ്പര്‍സറ്റാര്‍ എന്ന ടാഗ് ഒഴിവാക്കിയിരിക്കുകയാണ് രജനി. ഇതുവരെ @superstarrajinikanth എന്ന ട്വിറ്റര്‍ ഇനി മുതല്‍ @rajinikanth  ആവും.

 എങ്കിലും ട്വിറ്ററിലെ ബയോയില്‍ ദി ഒഫിഷ്യല്‍ ഹാന്‍ഡില്‍ ഓഫ് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത് എന്നു തന്നെയാണ് കുറിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം എം.ജി.ആറിന്റെ പാരമ്പര്യം അവകാശപ്പെട്ടുകൊണ്ട് രജനി നടത്തിയ പ്രസംഗം വന്‍ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. എം.ജി. ആറിന്റെ പാത തന്നെയാവും രജനിയും പിന്തുടരുക എന്നതിന്റെ വ്യക്തമായ സൂചനയായിരുന്നു കഴിഞ്ഞ ദിവസത്തെ പ്രസംഗം. ഇതിനുശേഷമാണ് ട്വിറ്ററിലെ ടാഗിലും മാറ്റം വന്നത്.

Content Highlights: Rajinikanth Twitter Superstar Tamilnadu