ലോക്ക്ഡൗണ്‍ മൂലം ദുരിതത്തിലായ സിനിമയിലെ ദിവസവേതന തൊഴിലാളികള്‍ക്ക് സഹായവുമായി പല പ്രമുഖ താരങ്ങളും രംഗത്ത് വന്നിരുന്നു.
ഇപ്പോഴിതാ നടികര്‍ സംഘത്തിലെ 1000 അംഗങ്ങളുടെ കുടുംബങ്ങള്‍ക്ക് പലവ്യഞ്ജനങ്ങള്‍ എത്തിച്ചു നല്‍കാന്‍ തയ്യാറായി രംഗത്തെത്തിയിരിക്കികയാണ് രജനികാന്ത്. പച്ചക്കറികള്‍, അരി, പാല്, തുടങ്ങിയ പലവ്യഞ്ജനങ്ങളാണ് കൈമാറുക. നേരത്തെ തെന്നിന്ത്യന്‍ സിനിമയിലെ ദിവസ വേതന തൊഴിലാളികള്‍ക്കായി 50 ലക്ഷം രൂപ താരം സംഭാവന നല്‍കിയിരുന്നു.
കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നില്‍ തന്നെയുണ്ട് രജനികാന്ത് ഫാന്‍സ് ക്ലബ് അംഗങ്ങള്‍. ആവശ്യക്കാര്‍ക്ക് അരിയും പച്ചക്കറിയുമെല്ലാം ഇവര്‍ എത്തിച്ച് നല്‍കുന്നുണ്ട്.
സിരുത്തൈ ശിവ ഒരുക്കുന്ന 'അണ്ണാത്തെ' ആണ് രജനിയുടെ പുതിയ ചിത്രം. 2020 ദീപാവലി റിലീസായി തീരുമാനിച്ചിരുന്ന ചിത്രത്തിന്‍റെ ചിത്രീകരണം ലോക്ക്ഡൗണ്‍ മൂലം നിര്‍ത്തി വച്ചിരിക്കുകയാണ്
Content Highlights : Rajinikanth to provide groceries for 1000 Actor families in Nadigar Sangam, Lock Down, Covid 19, Corona Outbreak