ചെന്നൈ: നടന്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശത്തെ സംബന്ധിച്ച തീരുമാനം ഈ മാസം അവസാനം. പാര്‍ട്ടി രൂപീകരിക്കുന്നത് സംബന്ധിച്ച ഉഹാപോഹങ്ങള്‍ ഉടനെ അവസാനിപ്പിക്കാനാണ് നടന്റെ തീരുമാനം. ഡിസംബര്‍ 31 ന് പാര്‍ട്ടി പ്രഖ്യപിക്കുമെന്നും, ജനുവരിയില്‍ നിലവില്‍ വരുമെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍

കഴിഞ്ഞ മാസം 30 ന് ആരാധക സംഘടനയായ രജനി മക്കള്‍ മണ്‍ട്രത്തിന്റെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. രജനി എന്ത് തീരുമാനിച്ചാലും അതിനെ പിന്തുണയ്ക്കാനാണ് ആരാധകരുടെ തീരുമാനം

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് രജനി വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. കോവിഡ് സാഹചര്യത്തില്‍ ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുന്നയാളാണ് അദ്ദേഹം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്പാര്‍ട്ടി പ്രഖ്യാപനത്തില്‍ നിന്ന് പിന്നാക്കം പോകുന്നു എന്ന് സൂചിപ്പിച്ച് ഒരു മാസം മുന്‍പ് രജനിയുടെ പേരില്‍ ഒരു കത്ത് പ്രചരിക്കുകയും ചെയ്തു

എന്നാല്‍ കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ താരം ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് വെളിപ്പെടുത്തി. എന്നിരുന്നാലും പാര്‍ട്ടി പ്രഖ്യാപനത്തെക്കുറിച്ച് ആലോചിച്ച് തീരുമാനമെടുക്കുമെന്ന് രജനി പിന്നീട് പ്രതികരിച്ചു. അതിനുശേഷം ആദ്യമായാണ് രജനി മക്കള്‍ മണ്‍ഡ്രത്തിന്റെ യോഗം നടക്കുന്നത്.

Content Highlights: Rajinikanth To Announce Party On December 31, Launch In January