Rajinikanth
രോഗബാധിതയായ തന്റെ ആരാധികയ്ക്ക് വീഡിയോ സന്ദേശത്തിലൂടെ ആശ്വാസം പകര്‍ന്ന് സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. ബെംഗളൂരുവിലുള്ള സൗമ്യ എന്ന ആരാധികയ്ക്കാണ് വീഡിയോ സന്ദേശത്തിലൂടെ താരം ആശ്വാസം പകര്‍ന്നത്. നിലവില്‍ ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് രജനിയുടെ കടുത്ത ആരാധികയായ സൗമ്യ.
"ഹലോ സൗമ്യ, സുഖമാണോ? വിഷമിക്കേണ്ട, പെട്ടെന്ന് തന്നെ നീ സുഖം പ്രാപിക്കും. ക്ഷമിക്കണം കണ്ണാ, കൊറോണ സാഹചര്യം കാരണം എനിക്ക് നിന്നെ നേരില്‍ വന്നു കാണാനായില്ല. മാത്രമല്ല എനിക്ക് ആരോഗ്യപരമായി അത്ര സുഖവുമില്ല. അല്ലായിരുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ നിന്നെ നേരില്‍ വന്ന് കണ്ടേനേ. ധൈര്യത്തോടെയിരിക്കൂ..ദൈവം നിന്റെ കൂടെയുണ്ട്. ഞാന്‍ നിനക്ക് വേണ്ടി പ്രാര്‍ഥിക്കുന്നുമുണ്ട്. നിന്റെ ചിരി എത്ര മനോഹരമാണ്. വിഷമിക്കണ്ട കണ്ണാ.. നീ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കും..." രജനി വീഡിയോയില്‍ പറയുന്നു.
ആരാധകരെ എന്നും തന്നോട് ചേര്‍ത്ത് നിര്‍ത്തുന്ന രജനിയുടെ ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
അടുത്തിടെ രക്തക്കുഴലില്‍ തടസ്സം കണ്ടെത്തിയതിനെത്തുടര്‍ന്ന് രജനി ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലാണ് അദ്ദേഹം.
സിരുത്തൈ ശിവ സംവിധാനം ചെയ്ത അണ്ണാത്തെയാണ് രജനിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. കോവിഡ് രണ്ടാം തരംഗത്തിന് ശേഷം തീയേറ്ററുകളില്‍ റിലീസിനെത്തിയ സൂപ്പര്‍താര ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.
Content Highlights : Rajinikanth surprises ailing fans sends video message, Rajini Viral Video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..