-
സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ അണ്ണാത്തെ ഉപേക്ഷിച്ചുവെന്ന വാർത്തകളോട് പ്രതികരിച്ച് നിർമാതാക്കൾ. ഈ വാർത്തകൾ വ്യാജമാണെന്നും നിലവിലെ കോവിഡ് വ്യാപനം കുറയുകയും ചിത്രീകരണം പൂർണമായും പുനരാരംഭിക്കാനാവുന്ന മുറയ്ക്ക് ചിത്രത്തിന്റെ പണികൾ തീർക്കുമെന്നും നിർമാതാക്കൾ ഒരു ഓൺലൈൻ മാധ്യമത്തിനോട് വ്യക്തമാക്കി.
ഒട്ടേറെ പ്രതീക്ഷകൾക്ക് നടുവിലേക്കാണ് അണ്ണാത്തെ എത്തുന്നത്. രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.
2021 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് നിർമാതാക്കളായ സൺ പിക്ച്ചേഴ്സ് നേരത്തെ അറിയിച്ചിരുന്നത്.
Content Highlights : Rajinikanth Siruthai Siva Movie Annatthe Updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..