സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ അണ്ണാത്തെയുടെ റിലീസ് തിയ്യതി പുറത്ത് വിട്ടു. 2021 പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ സൺ‍ പിക്ച്ചേഴ്സ് അറിയിച്ചു.

രജനികാന്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്ഷനും പ്രാധാന്യം നല്‍കിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകള്‍. ദര്‍ബാറിന് ശേഷം നയന്‍താര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. 

കീര്‍ത്തി സുരേഷ്,  മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്. 

rajini


Content Highlights : Rajinikanth siruthai Siva Movie Annaatthe release date announnced Nayanthara Keerthi Suresh Meena Khushbu In Lead Roles