കെെദി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിൽ രജനികാന്ത് വേഷമിടുന്നുവെന്ന് റിപ്പോർട്ടുകൾ.  കമൽ ഹാസന്റെ ഉടമസ്ഥതയിലുള്ള രാജ് കമൽ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

വിജയും വിജയ് സേതുപതിയും മുഖ്യവേഷങ്ങളിലെത്തുന്ന മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 

ലോക്ഡൗണ്‍ ആയതിനാല്‍ മാസ്റ്ററിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ മുടങ്ങിയിരിക്കുകയാണ്. അതുകൊണ്ടു തന്നെ ചിത്രത്തിന്റെ റിലീസ് ഇനിയും നീളാൻ സാധ്യതയുണ്ട്.

Content Highlights: Rajinikanth's film with Lokesh Kanagaraj and Kamal Haasan, kaithi, master director