സത്യനാരായണ റാവു ഗെയ്ക്‌വാദിനൊപ്പം രജനീകാന്ത് | Photo: twitter/ priyaGurunathan
നടൻ രജനീകാന്തിന്റെ മൂത്ത സഹോദരൻ സത്യനാരായണ റാവു ഗെയ്ക്‌വാദ് സിനിമാഭിനയത്തിലേക്ക്. എൺപത് വയസ്സുള്ള സത്യനാരായണ ശ്രീലങ്ക കേന്ദ്രമായ ബ്രില്ല്യന്റ് ക്രിയേഷൻസ് നിർമിക്കുന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ ഹരിശ്രീ കുറിക്കുന്നത്. രജനിയുടെയും സത്യനാരായണയുടെയും മാതാപിതാക്കളുടെ സ്മാരകം സ്ഥിതിചെയ്യുന്ന കൃഷ്ണഗിരിജില്ലയിലെ നാച്ചിക്കുപ്പത്തിൽ ചിത്രീകരണം തുടങ്ങി.
‘മാമ്പഴ തിരുടി’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് സത്യനാരായണ അവതരിപ്പിക്കുന്നത്. ശ്രീലങ്കൻ തമിഴ് വംശജനായ എം.ആർ.എം. റജീമാണ് സംവിധായകൻ. ശ്രീലങ്കൻ സ്വദേശി മദനനാണ് നായകൻ.
ചെന്നൈയിൽനിന്നുള്ള ലിബിയയാണ് നായിക. അഭിനയരംഗത്തെത്തുന്നതിന് വലിയ പിന്തുണയായിരുന്ന സത്യനാരായണയോട് വലിയ ബഹുമാനം പുലർത്തുന്ന വ്യക്തിയാണ് രജനി. താൻ ഈ നിലയിലെത്തിയതിന് പ്രധാനകാരണങ്ങളിലൊന്ന് സഹോദരനാണെന്ന് പലവേദികളും രജനി പറഞ്ഞിട്ടുണ്ട്.
രജനിയുടെ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ചർച്ചകൾ നടന്നപ്പോൾ പലപ്പോഴും പ്രതികരിച്ചിരുന്നത് സത്യനാരായണയാണ്. രജനി ഇനി ഒരിക്കലും രാഷ്ട്രീയത്തിൽ വരില്ലെന്നും അദ്ദേഹം ഒരു രാഷ്ട്രീയ പാർട്ടിയെയും പിന്തുണയ്ക്കുന്നില്ലെന്നും കഴിഞ്ഞദിവസം സത്യനാരായണ പറഞ്ഞിരുന്നു.
Content Highlights: Rajinikanth's brother Sathyanarayana Rao Gaikwad debuts as actor in mambazha thirudi
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..