രജനിയുടെ വിവാദചിത്രം ബാബ വീണ്ടും തീയേറ്ററുകളിലേക്ക്, എത്തുന്നത് 20 വർഷത്തിന് ശേഷം


സൂപ്പർനാച്ചുറൽ ത്രില്ലറായൊരുങ്ങിയ ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പാണ് തിയേറ്ററുകളിലെത്തുന്നതെന്ന് അണിയറപ്രവർത്തകർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.

രജിനികാന്ത് | ഫോട്ടോ: യു.എൻ.ഐ| മാതൃഭൂമി ലൈബ്രറി

ജനീകാന്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പരാജയമെന്ന് വിലയിരുത്തപ്പെടുന്ന ചിത്രമാണ് ബാബ. സുരേഷ് കൃഷ്ണയുടെ സംവിധാനത്തിൽ 2002-ൽ പുറത്തിറങ്ങിയ ചിത്രം നിർമിച്ചത് രജനീകാന്ത് തന്നെയാണ്. അന്ന് ബാബ പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ നടന്നതും സിനിമയ്ക്കുവേണ്ടി നിക്ഷേപിച്ച തുകയുടെ 25 ശതമാനം രജിനീകാന്ത് മടക്കിനൽകിയതുമെല്ലാം വൻവാർത്തകളായിരുന്നു. 20 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും തിയേറ്ററുകളിലെത്തുന്നു എന്നുള്ളതാണ് ബാബയേക്കുറിച്ചുള്ള ഏറ്റവും പുതിയ വാർത്ത.

സൂപ്പർനാച്ചുറൽ ത്രില്ലറായൊരുങ്ങിയ ചിത്രത്തിന്റെ റീമാസ്റ്റേർഡ് പതിപ്പാണ് തിയേറ്ററുകളിലെത്തുന്നതെന്ന് അണിയറപ്രവർത്തകർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ദൈർഘ്യത്തിന്റെ പേരിൽ ഏറെ പഴികേട്ടിരുന്ന ചിത്രം ഇപ്പോഴത്തെ യുവാക്കളെ ആകർഷിക്കുന്ന തരത്തിൽ റീ എഡിറ്റ് ചെയ്തിട്ടുണ്ട്. പുതിയ ആം​ഗിളിലാണ് എഡിറ്റിം​ഗ് നടത്തിയതെന്നാണ് വാർത്താക്കുറിപ്പിൽ പറയുന്നത്. ഓരോ ഫ്രെയിമും പുത്തൻ സാങ്കേതികവിദ്യകൾ ഉപയോ​ഗിച്ച് കളർ ​ഗ്രേഡിങ് നടത്തിയതായും അവർ പറഞ്ഞു. പുതിയ പതിപ്പിന്റെ റിലീസ് എന്നായിരിക്കുമെന്ന് വ്യക്തമായിട്ടില്ല.സംവിധായകൻ സുരേഷ് കൃഷ്ണയും രജനീകാന്തും ഒരുമിച്ച് നിൽക്കുന്നതിന്റെ ചിത്രം എന്റർടെയിൻമെന്റ് ട്രാക്കർ രമേഷ് ബാല ട്വീറ്റ് ചെയ്തു. മനീഷാ കൊയ് രാള, അമരീഷ് പുരി, ആശിഷ് വിദ്യാർത്ഥി, എം.എൻ. നമ്പ്യാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിനായി അണിനിരന്നത്. ഇവർക്ക് പുറമേ രാഘവാ ലോറൻസ്, രമ്യാകൃഷ്ണൻ, നാസർ, പ്രഭുദേവ, രാധാരവി, ശരത് ബാബു എന്നിവർ അതിഥി വേഷങ്ങളിലും എത്തിയിരുന്നു.

സാങ്കേതികമേന്മ പ്രശംസിക്കപ്പെട്ടെങ്കിലും ചിത്രം ബോക്സോഫീസിൽ വൻപരാജയമാണ് ഏറ്റുവാങ്ങിയത്. ഏതെങ്കിലും രാഷ്ട്രീയ ക്യാമ്പെയിന്റെ ഭാ​ഗമാണോ ചിത്രം എന്നുവരെ അക്കാലത്ത് ചർച്ച ചെയ്യപ്പെട്ടിരുന്നു. പുകവലിച്ചുകൊണ്ട് നിൽക്കുന്ന നായകന്റെ പോസ്റ്ററുകൾ യുവാക്കളെ വഴിതെറ്റിക്കുന്നതായും വിമർശനമുയർന്നു. ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററുകൾ ആക്രമിക്കപ്പെടുകയും ഫിലിം റോളുകൾ അ​ഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. ചിത്രത്തിലെ സം​ഗീതത്തേക്കുറിച്ചും ആക്ഷേപം ഉയർന്നിരുന്നു. തുടർച്ചയായ വിവാദങ്ങളേത്തുടർന്ന് അഭിനയത്തിൽ നിന്ന് രജനീകാന്ത് വിട്ടുനിന്നിരുന്നു.

Content Highlights: rajinikanth's baba movie remastered version to theatres, baba movie re release


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented