കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. ആശുപത്രികള്‍  കോവിഡ് രോഗികളുടെ ആധിക്യം കാരണം പ്രതിസന്ധിയിലായിരുക്കുകയാണ്. ഈ അവസരത്തില്‍ നടന്‍ രജനികാന്ത് മാസങ്ങള്‍ക്ക് മുന്‍പ് എഴുതിയ ഒരു കത്ത് ഇപ്പോള്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. രാഷ്ട്രീയ പാര്‍ട്ടി രൂപീകരണവുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്ക് എഴുതിയ കത്താണ്. 'അന്‍ട്രേ സൊന്നാ രജനി' എന്ന ഹാഷ്ടാഗോടയാണ് കത്തുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നത്. 

രാഷ്ട്രീയത്തിലേക്കില്ലെന്നും ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നുമാണ് കത്തിന്റെ ആദ്യഭാഗത്തിലുള്ളത്. രണ്ടാം ഭാഗത്തില്‍ രജനി സംസാരിക്കുന്നത് കോവിഡ് തരംഗത്തെക്കുറിച്ചാണ്. 

കൊറോണ വൈറസ് രണ്ടാം തരംഗത്തില്‍ തിരിച്ചുവരും. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് എന്റെ അണികളെ അപകടത്തിലാക്കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- രജനികാന്ത് പറയുന്നു.

Content Highlights: Rajinikanth Predicted COVID 19 Second Wave Months Earlier, Trending in twitter