'റോക്കട്രി'ക്ക് സൂപ്പർ സ്റ്റാറിന്റെ തമ്പ്സ് അപ്പ്; കണ്ടിരിക്കേണ്ട‍ ചിത്രമെന്ന് ട്വീറ്റ്


വിഖ്യാത ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആർ. മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവൻ തന്നെയാണ് നമ്പി നാരായണനായി എത്തിയത്.

രജിനികാന്ത്, മാധവൻ | ഫോട്ടോ: പി.ടി.ഐ

നടൻ മാധവന്റെ 'റോക്കട്രി: ദി നമ്പി ഇഫക്റ്റ്' എന്ന സിനിമയെ അഭിനന്ദിച്ച് നടൻ രജനീകാന്ത്. 'റോക്കട്രി' - തീർച്ചയായും എല്ലാവരും , പ്രത്യേകിച്ച് യുവാക്കൾ കണ്ടിരിക്കേണ്ട സിനിമ ' എന്ന് അദ്ദേഹം തമിഴിൽ ട്വീറ്റ് ചെയ്തു. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ വികസനത്തിനായി നിരവധി കഷ്ടപ്പാടുകൾ സഹിക്കുകയും ത്യാഗങ്ങൾ സഹിക്കുകയും ചെയ്ത പത്മഭൂഷൺ നമ്പി നാരായണന്റെ ചരിത്രം വളരെ യാഥാർത്ഥ്യബോധത്തോടെയാണ് നടൻ മാധവൻ അവതരിപ്പിച്ചതെന്ന് അദ്ദേഹം കുറിച്ചു.

വിഖ്യാത ശാസ്ത്രഞ്ജൻ നമ്പി നാരായണന്റെ ജീവിത കഥ അടിസ്ഥാനമാക്കി ആർ. മാധവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മാധവൻ തന്നെയാണ് നമ്പി നാരായണനായി എത്തിയത്. നേരത്തെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, ഇംഗ്ലീഷ്, തെലുഗു, കന്നഡ ഭാഷകളിലും അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജർമ്മൻ, ചൈനീസ്, റഷ്യൻ, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലുമായിട്ടാണ് ചിത്രം ഒരുക്കിയത്.

ആർ. മാധവന്റെ ട്രൈ കളർ ഫിലിംസും മലയാളിയായ ഡോക്ടർ വർഗീസ് മൂലന്റെ വർഗീസ് മൂലൻ പിക്ചർസിന്റെയും ബാനറിലാണ് ചിത്രം റിലീസ് ചെയ്തത്. പ്രമുഖ വ്യവസായ ഗ്രൂപ്പായ വർഗീസ് മൂലൻ ഗ്രൂപ്പ് 2018-ൽ ആണ് സിനിമാ നിർമാണ മേഖലയിൽ എത്തുന്നത്. 'വിജയ് മൂലൻ ടാക്കീസിന്റെ ബാനറിൽ ''ഓട് രാജാ ഓട്'' എന്ന തമിഴ് ചിത്രമാണ് ആദ്യ സംരംഭം. 100 കോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ചിലവെന്നാണ് റിപ്പോർട്ട്. ജൂലൈ ഒന്നിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവൻ നടത്തിയ മേക്ക് ഓവറുകൾ വൈറലായിരുന്നു. നമ്പി നാരായണന്റെ ജീവിതത്തിലെ ഏറ്റവും സംഭവാത്മകമായ 27 വയസ്സു മുതൽ 70 വയസ്സു വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പ്രമേയം. വിവിധ കാലങ്ങട്ടങ്ങളിലെ നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി ശാരീരികമായും മാധവൻ വലിയ മാറ്റങ്ങൾ വരുത്തിയിരുന്നു. തലയിലെ നര മാത്രമാണ് ആർട്ടിഫിഷ്യലായി ഉപയോഗിച്ചിട്ടുള്ളത്. ആറ് രാജ്യങ്ങളിലധികം ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു.

സിമ്രാൻ ആണ് ചിത്രത്തിൽ മാധവന്റെ നായികയായി എത്തുന്നത്. ഇരുവരും പതിനഞ്ച് വർഷത്തിന് ശേഷമാണ് സിനിമയിൽ ഒന്നിക്കുന്നത്. നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മലയാളി സംവിധായകൻ പ്രജേഷ് സെൻ ചിത്രത്തിന്റെ കോ ഡയറക്ടറാണ്. ശ്രീഷ റായ് ആണ് ചിത്രത്തിന്റെ ക്യാമറ, എഡിറ്റിംഗ് ബിജിത്ത് ബാല, സംഗീതം സാം സി.എസ്, പി.ആർ.ഒ ആതിര ദിൽജിത്ത്.

Content Highlights: rajinikanth praised r madhavan's rocketry the nambi effect, rocketry the nambi effect

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented