തനിക്കോ ബച്ചനോ ഷാരൂഖിനോ പറ്റാത്തത് ബാലയ്യയ്ക്ക് പറ്റും; ബാലകൃഷ്ണയെ പുകഴ്ത്തി രജിനികാന്ത്


1 min read
Read later
Print
Share

"ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ. ഒന്നു കണ്ണുചിമ്മിയാൽ വാഹനങ്ങൾ പൊട്ടിത്തെറിക്കും, മുപ്പതടി ഉയരത്തിൽ പറക്കും. ഇത് രജിനികാന്തിനോ അമിതാഭ് ബച്ചനോ ഷാരൂഖിനോ എന്തിന് സൽമാൻ ഖാനുപോലും ചെയ്യാൻ പറ്റില്ല."

രജിനികാന്ത്, വീരസിംഹറെഡ്ഡി എന്ന ചിത്രത്തിൽ ബാലകൃഷ്ണ | ഫോട്ടോ: പി.ടി.ഐ, സ്ക്രീൻ​ഗ്രാബ്

തെന്നിന്ത്യൻ സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളാണ് രജിനികാന്തും നന്ദമൂരി ബാലകൃഷ്ണയും. ഇരുവർക്കും ആരാധകർ ഏറെയാണ്. ബാലകൃഷ്ണയുടെ പിതാവും നടനും ആന്ധ്രാ മുൻ മുഖ്യമന്ത്രിയുമായ നന്ദമൂരി താരക രാമ റാവുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ രണ്ടുദിവസം മുമ്പാണ് വിജയവാഡയിൽ നടന്നത്. ഈ ചടങ്ങിൽ പങ്കെടുത്ത രജിനീകാന്ത് ബാലകൃഷ്ണയേക്കുറിച്ചുപറഞ്ഞ കാര്യങ്ങൾ ആരാധകർക്കിടയിൽ ചർച്ചയാവുകയാണ്.

താനുൾപ്പെടെയുള്ള നടന്മാർക്ക് ചെയ്യാൻ പറ്റാത്ത പല കാര്യങ്ങളും ബാലകൃഷ്ണ സ്ക്രീനിൽ ചെയ്യുമ്പോൾ വിശ്വാസ്യത വരുന്നുവെന്ന് രജിനി പറഞ്ഞു. 'എന്റെ സുഹൃത്തായ ബാലയ്യയ്ക്ക് ഒരു നോട്ടം മതി എല്ലാം തകർക്കാൻ. ഒന്നു കണ്ണുചിമ്മിയാൽ വാഹനങ്ങൾ പൊട്ടിത്തെറിക്കും, മുപ്പതടി ഉയരത്തിൽ പറക്കും. ഇത് രജിനികാന്തിനോ അമിതാഭ് ബച്ചനോ ഷാരൂഖിനോ എന്തിന് സൽമാൻ ഖാനുപോലും ചെയ്യാൻ പറ്റില്ല. കാരണം ഞങ്ങളേപ്പോലുള്ളവർ അങ്ങനെ ചെയ്താൽ പ്രേക്ഷകർ വിശ്വസിക്കില്ല'. രജിനികാന്ത് പറഞ്ഞു.

എന്നാൽ ബാലയ്യ എന്തുചെയ്താലും ആളുകൾ വിശ്വസിക്കും. അദ്ദേഹം ചെയ്യുന്നത് സ്വീകരിക്കും. കാരണം എൻ.ടി.ആറിനെയാണ് അവർ ബാലയ്യയിൽ കാണുന്നത്. അദ്ദേഹം വളരെ ദയാലുവായ വ്യക്തിയായിരുന്നു‌വെന്നും രജിനികാന്ത് പറഞ്ഞു. നേരത്തേ ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഹൈദരാബാദിലെത്തിയ രജിനികാന്തിനെ സ്വീകരിക്കുന്ന ബാലകൃഷ്ണയുടെ ചിത്രങ്ങളും വീഡിയോയും വൈറലായിരുന്നു.

അതേസമയം പുതിയ ചിത്രങ്ങളുടെ തിരക്കുകളിലാണ് ഇരുതാരങ്ങളും. നെൽസൺ സംവിധാനം ചെയ്യുന്ന ജയിലറാണ് രജിനി നായകനായെത്തുന്ന ചിത്രം. മോഹൻലാൽ, ശിവരാജ്കുമാർ, തമന്ന തുടങ്ങി വലിയ താരനിരയുമായാണ് ചിത്രമെത്തുക. മകൾ ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന ചിത്രത്തിൽ കാമിയോ വേഷത്തിലും രജിനിയെത്തുന്നുണ്ട്.

​ഗോപിചന്ദ് മാലിനേനി സംവിധാനം ചെയ്ത വീരസിംഹറെഡ്ഡിയാണ് ബാലകൃഷ്ണയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. അനിൽ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രമാണ് അദ്ദേഹത്തിന്റേതായി വരാനുള്ളത്. എൻബികെ 108 എന്നാണ് സിനിമയ്ക്ക് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.

Content Highlights: rajinikanth praised nandamuri balakrishna, ntr centenary celebrations in Vijayawada

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
k radhakrishnan caste discrimination controversy actor Subish Sudhi supports minister

2 min

ഇത്തരം അമ്പലത്തില്‍ ഇനി പോകില്ല; മന്ത്രിയ്ക്ക് പിന്തുണയുമായി നടന്‍ സുബീഷ് സുധി

Sep 20, 2023


Trisha Krishnan

1 min

നടി തൃഷ വിവാഹിതയാവുന്നുവെന്ന് റിപ്പോർട്ട്, വരൻ മലയാളി നിർമാതാവ്?

Sep 21, 2023


vijay antony daughter meera found dead by hanging suicide

2 min

ആരെയും ബുദ്ധിമുട്ടിക്കില്ല, സ്നേഹമുള്ള കുട്ടിയായിരുന്നു; വിജയ് ആന്റണിയുടെ മകളെക്കുറിച്ച് ജോലിക്കാരി

Sep 20, 2023


Most Commented