രാഷ്ട്രീയത്തില്‍ അങ്കം കുറിയ്ക്കാന്‍ ഒരുങ്ങുന്ന സ്റ്റൈൽ മന്നൻ രജനികാന്ത് കുറച്ച് നാളുകള്‍ക്ക് മുന്‍പ് ഡോക്ടര്‍ എംജിആര്‍ എജുക്കേഷനില്‍ നടത്തിയ പ്രസംഗം ആരാധകരെ അത്ഭുതപ്പെടുത്തിയിരുന്നു. രാഷ്ട്രീയ പ്രവേശത്തിന്റെ ഭാഗമായി സാമൂഹിക മാധ്യമങ്ങളിലും സജീവമാകാന്‍ ഒരുങ്ങുകയാണ് സ്‌റ്റൈല്‍ മന്നന്‍. 

പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുറന്നുകൊണ്ടാണ് രജനി ഇപ്പോള്‍ ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. എന്തു കാര്യത്തിലും വ്യത്യസ്തനായ രജനി സിനിമാ സ്‌റ്റൈലിൽ തന്നെയാണ് തന്റെ വരവ് അറിയിച്ചിരിക്കുന്നത്. 

'വണക്കം, വന്തിട്ടേന്‍നു സൊല്ല്' എന്ന് കബാലിയിലെ ഒരു ചിത്രത്തിനൊപ്പം രജനി കുറിച്ചു. അറുപതിനായിരത്തിലേറെ ആളുകളാണ് രജനിയെ ഇപ്പോള്‍ പിന്തുടരുന്നത്. ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് തുറന്ന സൂപ്പര്‍ സ്റ്റാറിന് സ്വാഗതം പറയുകയാണ് ആരാധകരിപ്പോള്‍.

Content Highlights: rajinikanth opens instagram account Rajinikanth Politics Rajinikanth Movie