-
ചെന്നൈ: തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് രൂക്ഷ പ്രതികരണവുമായി നടൻ രജനികാന്ത്. പ്രതികളായ പോലീസുകാരെ വെറുതെ വിടരുതെന്നും കൊല്ലപ്പെട്ട ജയരാജിനും മകൻ ബെന്നിക്സിനും നീതി ലഭിക്കണമെന്ന് രജനികാന്ത് പുറത്തിറക്കിയ പത്ര കുറിപ്പിൽ പറയുന്നു.
''പിതാവിനെയും മകനെയും ക്രൂരമായി കൊലപ്പെടുത്തിയതിൽ മനുഷ്യരാശി മുഴുവൻ അപലപിച്ചതിന് ശേഷവും, ചില പോലീസുകാർ മജിസ്‌ട്രേറ്റിന് മുന്നിൽ സംസാരിക്കുകയും പെരുമാറുകയും ചെയ്ത രീതി അറിഞ്ഞപ്പോൾ ഞാൻ ഞെട്ടിപ്പോയി. പ്രതികളെ കഠിനമായി ശിക്ഷിക്കണം. ഒരിക്കലും രക്ഷപ്പെടരുത്''- രജനികാന്ത് കുറിച്ചു.
ജൂണ് 19നാണ് സംഭവങ്ങളുടെ തുടക്കം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പ്രകാരം അനുവദിക്കപ്പെട്ട സമയം കഴിഞ്ഞിട്ടും കടയടച്ചില്ല എന്ന് ചൂണ്ടിക്കാട്ടി മരവ്യാപാരിയും മൊബൈല്‍ കടയുടമയുമായ ജയരാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. അച്ഛനെ പോലീസ് പിടിച്ചതറിഞ്ഞ് എത്തിയ ബെന്നിക്‌സ് കണ്ടത് പോലീസുകാര്‍ ജയരാജനെ മര്‍ദ്ദിക്കുന്നതാണ്.
പോലീസിനെ ആക്രമിച്ചു, അസഭ്യം വിളിച്ചു എന്നു പറഞ്ഞ് ബെന്നിക്‌സ് എന്ന 31 വയസ്സുകാരനെയും പോലീസ് കസ്റ്റഡിയില്‍ വച്ചു. പിന്നീട്, അതിക്രൂരവും പ്രാചീനവുമായ പോലീസ് അതിക്രമത്തിന് ഇരുവരും വിധേയരാക്കി. സംഘം ചേര്‍ന്നുള്ള മര്‍ദ്ദനത്തിലും ഉരുട്ടലിലും ആന്തരിക അവയവങ്ങള്‍ക്ക് വരെ ക്ഷതം സംഭവിച്ചു. ഇരുമ്പുകമ്പി ഉപയോഗിച്ച് മലദ്വാരത്തില്‍ ഉള്‍പ്പെടെ മുറിവേല്‍പ്പിച്ചുവെന്നാണ് റിപ്പോർട്ടുകൾ. ഗുരുതരമായി പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Content Highlights: Rajinikanth on Sathankulam Thoothukudi murder, Jeyaraj- Bennicks murderers should not be spared
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..