ചെന്നെെ: രാഷ്ട്രീയ പ്രവേശനത്തിൽനിന്നു പിന്മാറുന്നുവെന്ന സൂചന നൽകി നടൻ രജനീകാന്ത്. ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ ആരാധകരുമായി ചർച്ച ചെയ്ത് ഉചിതമായ സമയത്ത് രാഷ്ട്രീയ പ്രവേശത്തെക്കുറിച്ച് അന്തിമ ചർച്ചകൾ നടത്തുമെന്നും രജിനി വ്യക്തമാക്കി. നവംബറിൽ പാർട്ടി പ്രഖ്യാപനമുണ്ടാകുമെന്ന വാർത്തകൾക്കിടെയാണ് പുതിയ വഴിത്തിരിവ്. 

രജിനിയുടെ പേരിൽ ഒരു കത്ത് സമൂഹ മാധ്യമത്തിൽ പ്രചരിച്ചതിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. ആരോ​ഗ്യനില മോശമായതിനാൽ രജനി രാഷ്ട്രീയ പ്രവേശനത്തിൽ നിന്ന് പിൻമാറുന്നുവെന്നും കത്തിൽ പറയുന്നു. കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ രജിനികാന്ത് ആരോ​ഗ്യ നിലയെക്കുറിച്ചുള്ള കാര്യങ്ങൾ സത്യമാണെന്ന് പറയുന്നു.

കത്തിലെ വിവരങ്ങൾ അനുസരിച്ച്, വൃക്ക മാറ്റിവച്ചതിനാൽ രജിനികാന്തിന് പുറത്ത് പോകുന്നതിനും മറ്റുള്ളവരുമായി ഇടപഴകുന്നതിനും കടുത്ത നിയന്ത്രണമുണ്ട്. കോവി‍ഡ് വാകിസിൻ വന്നാലും രജനികാന്തിന്റെ രോ​ഗ പ്രതിരോധശേഷി വളരെ മോശമായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെ ജീവിക്കേണ്ടി വരും. അതിനാൽ അതീവ ജാഗ്രത പാലിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചതായി കത്തിൽ പറയുന്നു. 

 

Content Highlights:  Rajinikanth on Leaked Letter says it is not Not Mine, Health information is true