രാഷ്ട്രീയത്തിലിറങ്ങില്ലെന്ന് രജനി; ഗവര്‍ണറുമായി സംസാരിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയില്ല


രാജ്ഭവനിലെത്തി ഗവർണർ ആർ.എൻ. രവിയുമായി നടൻ രജനീകാന്ത് കൂടിക്കാഴ്ച നടത്തുന്നു

ചെന്നൈ: ഡി.എം.കെ. സര്‍ക്കാരുമായി പോര് തുടരുന്ന തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുമായി നടന്‍ രജനീകാന്ത് കൂടിക്കാഴ്ച നടത്തി. ഗവര്‍ണറുമായി രാഷ്ട്രീയം ചര്‍ച്ച ചെയ്‌തെന്നും ഇതേക്കുറിച്ച് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും രജനി പറഞ്ഞു. രാഷ്ട്രീയത്തിലിറങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അവശ്യസാധനങ്ങള്‍ക്ക് ജി.എസ്.ടി. ഏര്‍പ്പെടുത്തിയതിനെക്കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

രാജ്ഭവനില്‍ നടന്ന കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടു. തമിഴ്നാടിന്റെ നന്മയ്ക്കും വളര്‍ച്ചയ്ക്കും വേണ്ടി എന്തുംചെയ്യാന്‍ തയ്യാറാണെന്ന് ഗവര്‍ണര്‍ അറിയിച്ചതായി രജനീകാന്ത് പറഞ്ഞു. തമിഴ്നാട്ടിലെ ജനങ്ങളുടെ നിഷ്‌കളങ്കത അദ്ദേഹത്തിന് ഇഷ്ടപ്പെട്ടു. ആത്മീയകാര്യങ്ങളില്‍ വലിയ താത്പര്യമുള്ള അദ്ദേഹവുമായി ഈ വിഷയത്തിലും സംസാരിച്ചെന്നും രജനി പറഞ്ഞു.

ദേശീയ വിദ്യാഭ്യാസനയമടക്കമുള്ള വിഷയങ്ങളില്‍ ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ പോര് രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് രജനീകാന്തിന്റെ കൂടിക്കാഴ്ച. ഡല്‍ഹിയില്‍ നടക്കുന്ന സ്വാതന്ത്ര്യദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ രജനീകാന്തിന് ക്ഷണം ലഭിച്ചിട്ടുണ്ട്. കശ്മീര്‍ വിഷയത്തിലടക്കം ബി.ജെ.പി. സര്‍ക്കാരിനെ പലതവണ രജനി പിന്തുണച്ചിരുന്നു.

രാഷ്ട്രീയപ്രവേശം പ്രഖ്യാപിച്ചപ്പോള്‍ ഉപദേശകനായി നിയോഗിച്ചത് ബി.ജെ.പി. ബൗദ്ധികവിഭാഗം സംസ്ഥാന നേതാവിനെയായിരുന്നു.

കോവിഡ് വ്യാപനവും ആരോഗ്യപ്രശ്‌നവും ചൂണ്ടിക്കാട്ടി രാഷ്ട്രീയപ്രവേശം ഉപേക്ഷിച്ച രജനി കുറച്ചുനാളായി രാഷ്ട്രീയവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.

Content Highlights: Rajanikanth Meets RN Ravi Governor of tamilnadu says he wont enter politics


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented