ജയിലർ ചിത്രീകരണത്തിന് കേരളത്തിലെത്തിയ രജിനികാന്ത്. കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യം | ഫോട്ടോ: സ്ക്രീൻഗ്രാബ്
ബീസ്റ്റ് എന്ന ചിത്രത്തിനുശേഷം നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലര്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലേക്ക്. സിനിമയുടെ ക്ലൈമാക്‌സ് ചിത്രീകരണത്തിനായി സൂപ്പര്‍താരം രജനികാന്ത് കേരളത്തിലെത്തി. ചാലക്കുടിയാകും ക്ലൈമാക്‌സ് ലൊക്കേഷന്‍ എന്നാണ് റിപ്പോര്‍ട്ട്.
ലൊക്കേഷനില്‍ ജോയിന്‍ ചെയ്യുന്നതിനായി കേരളത്തിലെത്തിയ രജനികാന്തിന്റെ വീഡിയോ വൈറലാവുകയാണ്. കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള വീഡിയോ ആണ് ഇതിലൊന്ന്. വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്ക് പോകുന്ന താരത്തെയാണ് വീഡിയോയില്‍ കാണാനാവുക. അതിവേഗത്തില്‍ നടന്നുവരുന്നതും ആരാധകര്‍ക്കുനേരെ കൈവീശിക്കാണിക്കുന്നതും വീഡിയോയില്‍ കാണാം.
താലമേന്തി രജനിയെ സ്വാഗതം ചെയ്യുന്നതാണ് ആണ് പുറത്തുവന്നിരിക്കുന്ന മറ്റൊരു വീഡിയോയിലുള്ളത്. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷമാണ് ചിത്രത്തില്‍ രജനികാന്തിന്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, സുനില്‍, വസന്ത് രവി എന്നിവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പടയപ്പ എന്ന ചിത്രത്തിന് ശേഷം രമ്യാ കൃഷ്ണനും രജനികാന്തും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലര്‍.
അനിരുദ്ധ് ആണ് സംഗീത സംവിധാനം. വിജയ് കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണവും സ്റ്റണ്ട് ശിവ സംഘട്ടന സംവിധാനവും നിര്‍വഹിക്കുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ജയിലര്‍ നിര്‍മിക്കുന്നത്.
Content Highlights: rajinikanth in kerala for jailer climax shoot, nelson movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..