പെണ്ണും പൊറാട്ടും സിനിമയുടെ പോസ്റ്റർ, രാജേഷ് മാധവൻ | ഫോട്ടോ: സ്പെഷ്യൽ അറേഞ്ച്മെന്റ്, പി. ജയേഷ് | മാതൃഭൂമി
നടൻ രാജേഷ് മാധവൻ സംവിധായകനാവുന്നു.'ന്നാ താന്‍ കേസ് കൊട്' എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം എസ്. ടി. കെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മ്മാതാവ് സന്തോഷ് ടി കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധായകന്റെയും നിര്‍മ്മാതാവിന്റേയും ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം പേജുകളിലൂടെയാണ് 'പെണ്ണും പൊറാട്ടും' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. പാലക്കാടന്‍ ഗ്രാമീണപശ്ചാത്തലത്തില് ഒരുക്കിയിട്ടുള്ള കോമഡി ഡ്രാമയാണ് ചിത്രം.
'മഹേഷിന്റെ പ്രതികാരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ വേഷം ചെയ്തുകൊണ്ട് സിനിമാ രംഗത്തേയ്ക്ക് പ്രവേശിച്ച രാജേഷ് മാധവന് നിരവധി ഹിറ്റ് ചിത്രങ്ങളുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. അഭിനയരംഗത്ത് ശ്രദ്ധേയമായ വേഷങ്ങളില്‍ തിളങ്ങി നില്ക്കുന്ന ഒരു നടന് എന്നതിലുപരി, 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തില്‍ പുതുമുഖങ്ങളെ അണിനിരത്തി വന്‍വിജയം കൈവരിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ച പരിചയ സമ്പന്നനായ കാസ്റ്റിംഗ് ഡയറക്ടര്‍ കൂടിയാണ് രാജേഷ് മാധവന്.
ഡാ തടിയാ, മഹേഷിന്റെ പ്രതികാരം, മായാനദി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ആര്‍ക്കറിയാം തുടങ്ങിയ ഹിറ്റുകള്‍ സമാമനിച്ച നിര്‍മാതാവാണ് സന്തോഷ് ടി കുരുവിള. മോഹന്‍ലാല്‍ ചിത്രമായ 'മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹ'ത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായിരുന്നു ഇദ്ദേഹം. രവിശങ്കറാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചത്. സബിന്‍ ഉരാളുകണ്ടിയാണ് ഛായാഗ്രഹണം.
പി ആര് ഒ:മഞ്ജു ഗോപിനാഥ്, മാര്‍ക്കറ്റിംഗ്: സ്നേക്ക് പ്ലാന്റ്.
Content Highlights: rajesh madhavan debut directorial pennum porattum poster released
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..