ആരാധകർ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി തിയറ്ററുകളിൽ എത്തും. നവംബർ 4ന് ചിത്രം റിലീസ് ചെയ്യുമെന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ് തങ്ങളുടെ ഓദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കി. സിരുത്തെ ശിവ സംവിധാനം ചെയ്യുന്ന ചിത്രം 2021 പൊങ്കൽ റിലീസായാണ് ആദ്യം തീരുമാനിച്ചിരുന്നത്.
ശിവ തന്നെ രചനയും നിർവഹിക്കുന്ന ‘ അണ്ണാത്തെ’ യുടെ ചിത്രീകരണം ലോക്ഡൗണിന് ശേഷം 2020 ഡിസംബർ രണ്ടാംവാരമാണ് പുനരാരംഭിച്ചത്. എന്നാൽ എട്ട് ക്രൂ അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിർത്തിവച്ചിരുന്നു.
#Annaatthe will be releasing on November 4th, 2021!
— Sun Pictures (@sunpictures) January 25, 2021
Get ready for #AnnaattheDeepavali! @rajinikanth @directorsiva @KeerthyOfficial @immancomposer pic.twitter.com/NwdrvtVtSE
രജനികാന്തിന്റെ സൂപ്പർഹിറ്റ് ചിത്രങ്ങളായ പടയപ്പയും അരുണാചലവും പോലെ ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള കുടുംബചിത്രമായിരിക്കും ഇതെന്നാണ് സൂചനകൾ. ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.
Content Highlights : Rajanikanth Movie Annaatthe hit theatres On 2021 Deepavali november 4 release Siruthai Siva Nayanthara