രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന പേട്ടയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. യുവ സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് രജനി എത്തുന്നത്. 

ആക്ഷനും പ്രണയവുമെല്ലാം ഉള്‍ക്കൊള്ളിച്ച് ഒരുക്കിയിരിക്കുന്ന ട്രെയ്‌ലറിന് മികച്ച സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. സിമ്രാന്‍, തൃഷ, വിജയ് സേതുപതി, നവാസുദ്ദീന്‍ സിദ്ദീഖി, ബോബി സിന്‍ഹ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധിമാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൊങ്കലിന് ചിത്രം തിയ്യേറ്ററുകളിലെത്തും. 

Content Highlights: rajanikanth Karthik Subbaraj movie petta trailer released simran vijay sethupathi trisha nawazuddin