സിനിമയില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം, വേദിയില്‍ മോഹന്‍ലാലിനെ ആദരിച്ച് രജനീകാന്ത്

ര്‍ണാഭമായ ചടങ്ങോടെ കാപ്പാന്‍ എന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ചടങ്ങ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ വച്ച് നടന്നിരുന്നു. ചെന്നൈ തിരുവന്നിയൂര്‍ ശ്രീരാമചന്ദ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ചു നടന്ന ചടങ്ങില്‍ രജനീകാന്ത്, മോഹന്‍ലാല്‍, സൂര്യ, സംവിധായകന്‍ ശങ്കര്‍, ഗാനരചയിതാവ് വൈരമുത്തു തുടങ്ങിയവര്‍ മുഖ്യാതിഥികളായി. രജനീകാന്ത് ആണ് ഓഡിയോ ലോഞ്ച് നിര്‍വഹിച്ചത്.

ചടങ്ങിനിടയില്‍ അഭിനയജീവിതത്തില്‍ നാല്‍പ്പത്തിയൊന്നു വര്‍ഷം പൂര്‍ത്തീകരിച്ച മോഹന്‍ലാലിനെ രജനീകാന്ത് പ്രത്യേകം ആദരിക്കുകയുമുണ്ടായി. മലയാളത്തിന്റെയും തമിഴകത്തിന്റെയും സൂപ്പര്‍സ്റ്റാറുകള്‍ ഒരേ വേദിയില്‍ ഒന്നിച്ചപ്പോള്‍ കാണികള്‍ക്കിടയില്‍ ആര്‍പ്പുവിളികളുയര്‍ന്നു.

കെ വി ആനന്ദ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം ഇന്ത്യന്‍ രാഷ്ട്രീയമാണ് ചര്‍ച്ച ചെയ്യുന്നത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ആര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സയേഷയാണ് ചിത്രത്തിലെ നായിക. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്നു. ഹാരിസ് ജയരാജ് സംഗീതസംവിധാനം നിര്‍വഹിക്കുന്ന ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റം ചെയ്‌തെത്തുന്നുണ്ട്. ജില്ലയ്ക്കു ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് കാപ്പാന്‍.

Content Highlights : rajanikanth honours mohanlal on stage at kappan audio launch

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented