നടന്‍ രജനീകാന്തിന്റെ കടുത്ത ആരാധകരായ യുവാവും യുവതിയും വ്യാഴാഴ്ച്ച വിവാഹിതരായി. തലൈവരുടെ ഏറ്റവും പുതിയ ചിത്രമായ പേട്ടയുടെ റിലീസ് ദിനമാണെന്നതിനാല്‍ വിവാഹത്തിനു അതേ ദിവസം തീരുമാനിക്കുകയായിരുന്നു. വിവാഹം നടന്നതോ, 'പേട്ട' റിലീസ് ചെയ്ത തീയേറ്ററില്‍.

ചെന്നൈയിലെ വുഡ്‌ലാന്റ് സിനിമാസിലായിരുന്നു ഈ മംഗളമുഹൂര്‍ത്തത്തിന് ആളുകള്‍ സാക്ഷ്യം വഹിച്ചത്. അന്‍പരസ്, കാമാച്ചി എന്നിവരാണ് വിവാഹത്തില്‍ വ്യത്യസ്ത പുലര്‍ത്തിയ ആ ദമ്പതികള്‍. പേട്ട സിനിമ കാണാനെത്തിയവര്‍ക്ക് സദ്യയും ഒരുക്കിയിരുന്നു എന്നാണ് വിവരം.

കാര്‍ത്തിക് സുബ്ബരാജിന്റെ സംവിധാനത്തില്‍ വിജയ് സേതുപതി, ശശികുമാര്‍, സിമ്രാന്‍, തൃഷ, ബോബി സിന്ഹ തുടങ്ങിയ താരങ്ങളും അണി നിരന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

Content Highlights : Rajanikanth fans got married in Chennai on Petta release day, Petta tamil film, Rajanikanth, Vijay Sethupathi, Trisha, Simran