ഇന്ത്യൻ സിനിമയുടെ സ്റ്റൈൽ മന്നൻ രജനികാന്തിന് ഇന്ന് എഴുപതാം പിറന്നാൾ. പ്രിയ താരത്തിന് ആശംസകൾ നേരുകയാണ് ഇന്ത്യൻ സിനിമാ ലോകവും  ആരാധകരും.

പ്രധാനമന്ത്രി നരേന്ദ്രമോദിയും  രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്.  ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.

 

 പ്രിയതാരത്തിന് ആശംസകളറിയിച്ച് നിരവധി ആരാധകരാണ് ചെന്നൈയിലെ രജനികാന്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയത്.

 

നാൽപ്പത്തിയഞ്ച് വർഷമായി ശിവാജി റാവു ഗെയ്ക്ക്‌വാദ് എന്ന രജനികാന്ത് സിനിമയിലെത്തിയിട്ട്. കൃത്യമായി പറഞ്ഞാൽ 1975-ൽ കെ. ബാലചന്ദറിന്റെ അപൂർവരാഗങ്ങളിലൂടെ അരങ്ങേറ്റം. ഇന്ന് 400 കോടി മുടക്കി ഇന്ത്യൻ സിനിമയിലെതന്നെ ഏറ്റവും ചെലവേറിയ ചിത്രമായ 2.O യിൽ നായകനായി.

ഈ ജന്മദിനത്തിൽ രാജ്യം ഉറ്റുനോക്കുന്നത് രജനിയുടെ രാഷ്ട്രീയ പ്രവേശനമാണ്. ഡിസംബർ 31-നാണ് രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്. 2021 ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് രജനികാന്ത് പ്രഖ്യാപിച്ചത്.  

Content Highlights : Rajanikanth 70th Birthday Celebrations Wishes From Fans and film  Fraternity