'ആര്‍ആര്‍ആര്‍' ഷൂട്ടിങ് പുനഃരാരംഭിച്ചു; ആവേശത്തിൽ താരങ്ങളും സംവിധായകനും


ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

‘ആർആർആർ’ പോസ്റ്റർ Photo | https:||twitter.com|RRRMovie

ബാഹുബലി സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ആര്‍ആര്‍ആര്‍’ ഷൂട്ടിങ് പുനഃരാരംഭിച്ചു. 2020 മാർച്ചോടെ ഷൂട്ടിങ് പ്ലാൻ ചെയ്ത് 2020 ജൂലൈ 30ന് റിലീസ് ചെയ്യാനിരുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കോവിഡ് പശ്ചാത്തലത്തിൽ നിർത്തി വെക്കുകയായിരുന്നു. 2021 ജനുവരിയിൽ ചിത്രം പ്രേക്ഷകരിലേക്കെത്താൻ ഒരുങ്ങുന്നതായി മുൻപ് റിപ്പോർട്ടുകളുണ്ടായിരുന്നു. ഏറെ നാളുകൾക്ക് മുൻപ് തന്നെ ചിത്രത്തിൻ്റെ ഷൂട്ടിങ് തുടങ്ങിയിരുന്നതാണ്. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങളാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.

'ആര്‍ആര്‍ആര്‍' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂർണ രൂപം 'രുധിരം രണം രൗദ്രം' എന്നാണ്. വി. വിജയേന്ദ്ര പ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍, ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബ്രിട്ടീഷ് നടി ഡെയ്‌സി എഡ്ജര്‍ ജോണ്‍സാണ് ചിത്രത്തിൽ മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

നടന്‍ സമുദ്രക്കനിയും ചിത്രത്തിൽ എത്തുന്നതായും സംവിധായകൻ രാജമൗലി മുൻപ് വ്യക്തമാക്കിയിരുന്നു.

300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം പറയുന്നത് ഒരു ചരിത്ര കഥയാണ്. 1920കളിലെ സ്വാതന്ത്യ സമരസേനാനികളായ അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീവരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. സ്വാതന്ത്ര്യത്തിന് മുമ്പ് തെലങ്കാനയിലെ ആദിവാസി പോരാട്ടങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സമര നേതാക്കളാണ് ഇവർ. രാം ചരൺ ചിത്രത്തിൽ അല്ലൂരി സാതാരാമ രാജു ആയി എത്തുമ്പോൾ ജൂനിയർ എൻടിആറാണ് വെള്ളിത്തിരയിൽ കോമരം ഭീം ആയി പ്രത്യക്ഷപ്പെടുന്നത്.

Content Highlights : Rajamouli's RRR Shooting Resumed Starring NTR, Ram Charan, Ajay Devgn, Alia Bhatt, Olivia Morris


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
cm pinarayi vijayan kodiyeri balakrishnan

5 min

'ഒരുമിച്ച് നടന്ന യഥാര്‍ത്ഥ സഹോദരര്‍ തന്നെയാണ് ഞങ്ങള്‍,സംഭവിക്കരുത് എന്ന് തീവ്രമായി ആഗ്രഹിച്ചു,പക്ഷേ'

Oct 1, 2022


KODIYERI VS

1 min

'അച്ഛന്റെ കണ്ണുകളില്‍ ഒരു നനവ് വ്യക്തമായി കാണാനായി; അനുശോചനം അറിയിക്കണം എന്നു മാത്രം പറഞ്ഞു'

Oct 1, 2022


06:03

16-ാം വയസ്സില്‍ പാര്‍ട്ടി അംഗത്വം; എതിരാളികള്‍ക്ക് പോലും സ്വീകാര്യന്‍... കോടിയേരി ഓർമയാകുമ്പോൾ

Oct 1, 2022

Most Commented