ബാഹുബലിയ്ക്കു ശേഷം രൗജമൗലി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ ജൂനിയര്‍ എന്‍.ടി.ആറും രാം ചരണുമാണ് വേഷമിടുന്നതെന്ന് നേരത്തേ വാര്‍ത്തകള്‍ വന്നിരുന്നു. ബാഹുബലിക്കുശേഷം വലിയ ഇടവേളയ്ക്ക് ശേഷമാണ് രാജമൗലി പുതിയ ചിത്രം ഒരുക്കുന്നത്.

എസ് സുകുമാര്‍ സംവിധാനം ചെയ്യുന്ന രംഗസ്ഥാലത്തിന്റെ പ്രമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തില്‍ രാംചരണ്‍ ഏറ്റവും കൂടുതല്‍ നേരിട്ടത് രാജമൗലി ചിത്രത്തിന്റെ വിശേഷങ്ങള്‍ ആരാഞ്ഞുകൊണ്ടുള്ള ചോദ്യങ്ങളാണ്. ഇത് സുകുമാറിനെയും രാംചരണിനെയും കൂടുതല്‍ അസ്വസ്ഥനാക്കി.

തുടര്‍ന്ന് രാംചരണ്‍ വിശദീകരണവുമായി രംഗത്തെത്തി. ചിത്രത്തെക്കുറിച്ച് ഒന്നും വെളിപ്പെടുത്തരുതെന്ന് രാജമൗലി തനിക്ക് മൊബൈലില്‍ സന്ദേശം അയച്ചിട്ടുണ്ടെന്നായിരുന്നു രാംചരണിന്റെ മറുപടി. 

രാജമൗലി ഇതേക്കുറിച്ച് എന്നോട് ദയവ് ചെയ്ത് പുറത്ത് പറയരുത് എന്ന് പറഞ്ഞിട്ടുണ്ട്. അതിനാല്‍ ഞാന്‍ ഒന്നും പറയുന്നില്ല. ഇതുവരെ ഞാൻ സ്ക്രിപ്റ്റ് മുഴുവന്‍ കേട്ടിട്ടില്ല. എന്നിരുന്നാലും എനിക്ക് അദ്ദേഹത്തില്‍ വിശ്വാസമുണ്ട്- രാം ചരണ്‍ പറഞ്ഞു.

Content Highlights: Rajamouli's request to Ramcharan not to reveal the details about new film