Rajamouli, Mohanlal, Jeethu Joseph
മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 ന് അഭിനന്ദനങ്ങളുമായി സംവിധായകൻ രാജമൗലി. സിനിമ കണ്ട ശേഷം ജീത്തു ജോസഫിന് രാജമൗലി അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ജീത്തു തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ദൃശ്യം ആദ്യ ഭാഗം തന്നെ ഒരു മാസ്റ്റർപീസ് ആണെന്നും രണ്ടാം ഭാഗത്തിന്റെ എഴുത്ത് ലോകനിലവാരമുള്ളതാണെന്നും രാജമൗലി കുറിക്കുന്നു.
രാജമൗലിയുടെ സന്ദേശത്തിൽ നിന്ന്
ഹായ് ജീത്തു, ഇത് രാജമൗലി സിനിമാ സംവിധായകൻ. കുറച്ച് ദിവസം മുമ്പ് ദൃശ്യം 2 കണ്ടു. അതെന്റെ ചിന്തകളിൽ ഏറെ നേരം നിന്നു. തിരിച്ചുപോയി ദൃശ്യത്തിന്റെ ആദ്യ ഭാഗം കണ്ടു (തെലുങ്കിലെ ദൃശ്യം മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ). എനിക്കിത് പറഞ്ഞേ മതിയാകൂ... സംവിധാനം, തിരക്കഥ, എഡിറ്റിങ്ങ്, അഭിനയം എല്ലാം ഗംഭീരം..പക്ഷേ എഴുത്ത് അത് മറ്റൊന്നാണ്.. ലോകനിലവാരമുള്ളത്. ആദ്യ ഭാഗം തന്നെ ഒരു മാസ്റ്റർപീസ് ആണ്. അതുമായി പരിധികളില്ലാതെ ലയിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന വിവരണത്തോടെ രണ്ടാം ഭാഗത്തിനൊരുക്കിയ സ്റ്റോറിലൈനിന് മികവൊട്ടും കുറവല്ല..നിങ്ങളിൽ നിന്ന് ഇനിയുമേഖറെ മാസ്റ്റർപീസുകൾ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.. രാജമൗലി കുറിച്ചു.
ഇക്കഴിഞ്ഞ ഫെബ്രുവരി 19 നാണ് ആമസോൺ പ്രൈം വഴി ദൃശ്യം 2 പ്രദർശനത്തിനെത്തിയത്. മോഹൻലാലിനെ കൂടാതെെ മീന, അൻസി, എസ്തർ, മുരളി ഗോപി, അഞ്ജലി, ആശ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Thank you Rajamouli sir... I am honored...you made my day.
Posted by Jeethu Joseph on Saturday, 13 March 2021
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..