മോഹൻലാൽ - ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ദൃശ്യം 2 ന് അഭിനന്ദനങ്ങളുമായി സംവിധായകൻ രാജമൗലി. സിനിമ കണ്ട ശേഷം ജീത്തു ജോസഫിന് രാജമൗലി അയച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ട് ജീത്തു തന്നെയാണ് സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. ദൃശ്യം ആദ്യ ഭാ​ഗം തന്നെ ഒരു മാസ്റ്റർപീസ് ആണെന്നും രണ്ടാം ഭാ​ഗത്തിന്റെ എഴുത്ത് ലോകനിലവാരമുള്ളതാണെന്നും രാജമൗലി കുറിക്കുന്നു.

രാജമൗലിയുടെ സന്ദേശത്തിൽ നിന്ന്

ഹായ് ജീത്തു, ഇത് രാജമൗലി സിനിമാ സംവിധായകൻ. കുറച്ച് ദിവസം മുമ്പ് ദൃശ്യം 2 കണ്ടു. അതെന്റെ ചിന്തകളിൽ ഏറെ നേരം നിന്നു. തിരിച്ചുപോയി ദൃശ്യത്തിന്റെ ആദ്യ ഭാ​ഗം കണ്ടു (തെലുങ്കിലെ ദൃശ്യം മാത്രമേ ഞാൻ കണ്ടിരുന്നുള്ളൂ). എനിക്കിത് പറഞ്ഞേ മതിയാകൂ... സംവിധാനം, തിരക്കഥ, എഡിറ്റിങ്ങ്, അഭിനയം എല്ലാം ​ഗംഭീരം..പക്ഷേ എഴുത്ത് അത് മറ്റൊന്നാണ്.. ലോകനിലവാരമുള്ളത്. ആദ്യ ഭാ​ഗം തന്നെ ഒരു മാസ്റ്റർപീസ് ആണ്. അതുമായി പരിധികളില്ലാതെ ലയിപ്പിക്കുന്ന, പിടിച്ചിരുത്തുന്ന വിവരണത്തോടെ രണ്ടാം ഭാ​ഗത്തിനൊരുക്കിയ സ്റ്റോറിലൈനിന് മികവൊട്ടും കുറവല്ല..നിങ്ങളിൽ നിന്ന് ഇനിയുമേഖറെ മാസ്റ്റ‍ർപീസുകൾ കാണാനാവുമെന്ന് പ്രതീക്ഷിക്കുന്നു.. ​രാജമൗലി കുറിച്ചു.

ഇക്കഴിഞ്ഞ ഫെബ്രുവരി 19 നാണ് ആമസോൺ പ്രൈം വഴി ദൃശ്യം 2 പ്രദർശനത്തിനെത്തിയത്. മോഹൻലാലിനെ കൂടാതെെ മീന, അൻസി, എസ്തർ, മുരളി ​ഗോപി, അഞ്ജലി, ആശ ശരത്ത്, സിദ്ധിഖ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Thank you Rajamouli sir... I am honored...you made my day.

Posted by Jeethu Joseph on Saturday, 13 March 2021

Content highlights : Rajamouli praises drishyam 2 Jeethu Joseph Mohanlal meena Ansiba Murali Gopi