ജങ്കൂക്ക്, ആർ.ആർ.ആർ പോസ്റ്റർ | photo: twitter/@jjklve, ap
ദക്ഷിണ കൊറിയയിലും രാജമൗലി ചിത്രം 'ആര്‍.ആര്‍.ആര്‍' ശ്രദ്ധ നേടുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രത്തിന് വിദേശത്ത് നിന്നും അഭിനന്ദനപ്രവാഹങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് ദക്ഷിണ കൊറിയയില്‍ ചിത്രം ട്രെന്റിങ്ങിലാവുന്നത്. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുമുണ്ട്.
ദക്ഷിണ കൊറിയയിലെ നെറ്റ്ഫ്‌ലിക്‌സ് ട്രെന്റിങ്ങിലാണ് ചിത്രം രണ്ടാമതെത്തിയിരിക്കുന്നത്. ആര്‍.ആര്‍.ആറിന്റെ അണിയറപ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
കഴിഞ്ഞ ദിവസം കൊറിയന്‍ ബാന്റായ ബി.ടി.എസിലെ ജങ്കൂക്ക് തന്റെ ലൈവിനിടെ 'നാട്ടു നാട്ടു' വിലെ കുറച്ച് വരികള്‍ ആലപിച്ചിരുന്നു. 'നാട്ടു നാട്ടു' പ്ലേ ചെയ്തുകൊണ്ട് ചെറുതായി ചുവടുവെക്കുകയും ചെയ്തിരുന്നു.
ഇതോടെ ബി.ടി.എസ് ആരാധകര്‍ ഗാനം ഏറ്റെടുക്കുകയും 'നാട്ടു നാട്ടു' ട്വിറ്ററില്‍ ട്രെന്റാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 'ആര്‍.ആര്‍.ആര്‍' ട്രെന്റിങ്ങില്‍ ഇടം നേടുന്നത്.
ജങ്കൂക്കിന് 'ആര്‍.ആര്‍.ആര്‍' ടീം ട്വിറ്ററിലൂടെ നന്ദിയറിയിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, 'നാട്ടു നാട്ടു' എന്ന ഗാനം സംഗീത സംവിധായകന്‍ കീരവാണിയുടെ നേതൃത്വത്തില്‍ ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. മാര്‍ച്ച് 12-നാണ് ഓസ്‌കാര്‍ പ്രഖ്യാപനം.
Content Highlights: rajamouli movie rrr trending in south korea after bts Jungkook mentions Naatu Naatu
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..