ഇന്ത്യാ-പാക് സംഘർഷം അതിർത്തിയിൽ മാത്രമല്ല. വെള്ളിത്തിരയിലും രൂക്ഷമാണ് സംഘർഷം. ബാേളിവുഡ് ചിത്രങ്ങൾക്ക് ഇപ്പോഴും പാകിസ്താനിൽ പച്ചക്കൊടിയില്ല. പാക് താരങ്ങൾ ഇന്ത്യയിൽ വന്നാലും പുകിലാണ്. എന്നാൽ, എസ്.എസ്. രാജമൗലിക്കും ബാഹുബലിക്കും അതിർത്തിത്തർക്കവും രാഷ്ട്രീയ സംഘർഷവുമൊന്നും ബാധകമല്ല. ബോക്സ് ഓഫീസിന്റെ സകല റെക്കോഡുകളും ഭേദിച്ച് മുന്നേറുന്ന ബാഹുബലി പാക് സ്ക്രീനിലും നിറഞ്ഞുനിൽക്കാൻ ഒരുങ്ങുകയാണ്.

പാകിസ്താൻ രാജ്യാന്തര ചലച്ചിത്രമേളയിലാണ് ബാഹുബലി പ്രദർശിപ്പിക്കുന്നത്. മാർച്ച് 29ന് തുടങ്ങി ഏപ്രിൽ ഒന്നിന് അവസാനിക്കുന്ന മേളയിൽ ബാഹുബലി ഉൾപ്പടെ അഞ്ച് ഇന്ത്യൻ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ രാജമൗലിക്ക് പാകിസ്താനിൽ നിന്ന് ക്ഷണം ലഭിച്ചിട്ടുണ്ട്. ചലച്ചിത്രമേളയിൽ പ്രത്യേക അതിഥിയായി പങ്കെടുക്കാനാണ് രാജമൗലിക്ക് ക്ഷണം ലഭിച്ചത്.

രാജമൗലി തന്നെയാണ് തനിക്ക് ക്ഷണം ലഭിച്ച വിവരം ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചത്. 

ബാഹുബലി എനിക്ക് നിരവധി രാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരം നല്‍കിയിട്ടുണ്ട്. അതില്‍ ഏറ്റവും ആവേശം പകരുന്ന ഒന്നാണ് പാകിസ്താനു ലഭിച്ച ക്ഷണം. തന്നെ ക്ഷണിച്ചതിന് പാക്‌സിതാൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനുള്ള  നന്ദി രാജമൗലി കുറിച്ചു . എന്നാല്‍ ക്ഷണം സ്വീകരിച്ച് രാജമൗലി പാകിസ്താനിൽ പോകുമോ എന്നത് തീരുമാനമായിട്ടില്ല.

rajamouli

ജൂനിയര്‍ എന്‍.ടി.ആര്‍, റാം ചരണ്‍ എന്നിവര്‍ ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകളുടെ തിരക്കിലാണ്  രാജമൗലി ഇപ്പോള്‍.

Rajamouli Invited for pakistan international film festival rajamouli bahubali series