ഗാനത്തിൽ നിന്നും | photo: ap, pti
ഓസ്‌കര്‍ നാമനിര്‍ദേശവും ഗോള്‍ഡന്‍ ഗ്ലോബ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര വേദികളിലെ പുരസ്‌കാരനേട്ടവുമൊക്കെയായി രാജ്യത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍. ഒറിജിനല്‍ സോങ് വിഭാഗത്തിലാണ് ചിത്രത്തിലെ 'നാട്ടു നാട്ടു' എന്ന ഗാനത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചത്.
ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഒറിജിനല്‍ സോങ് വിഭാഗത്തില്‍ നാട്ടു നാട്ടുവിലൂടെ പുരസ്‌കാരം സ്വന്തമാക്കിയ സംഗീത സംവിധായകന്‍ എം.എം. കീരവാണി ഓസ്‌കര്‍ വേദിയില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് 'നാട്ടു നാട്ടു' ആലപിച്ചത്. പ്രേം രക്ഷിത് ആയിരുന്നു നൃത്തസംവിധാനം.
മാര്‍ച്ച് 12-നാണ് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനം. ലൈവ് പെര്‍ഫോമന്‍സിന് മുന്നോടിയായുള്ള പരിശീലനം ആരംഭിച്ച വിവരം കീരവാണി നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള ഗായകരും ലോസ് ആഞ്ജലീസില്‍ നിന്നുള്ള നര്‍ത്തകരും ഒരുമിക്കുന്ന പെര്‍ഫോമന്‍സായിരിക്കും നടത്തുകയെന്നാണ് കീരവാണി വ്യക്തമാക്കിയത്.
ഓസ്‌കര്‍ വേദിയിയില്‍ രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പാട്ടിനൊപ്പം ചുവടുവെക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. നിരവധിപേര്‍ ഈ ആവശ്യം സോഷ്യല്‍ മീഡിയയിലൂടെ ഉന്നയിച്ചിട്ടുണ്ട്. ഇരുവരും ഓസ്‌കര്‍ വേദിയില്‍ ഡാന്‍സ് കളിക്കുമോയെന്നതില്‍ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഒന്നും വന്നിട്ടില്ല.
Content Highlights: RRR Naatu Naatu to be performed live at Oscars 2023 ramcharan and junior ntr
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..