-
താനും കുടുംബവും കോവിഡ് രോഗമുക്തരായെന്നും രണ്ടാഴ്ചത്തെ ക്വാറൻറൈൻ പൂർത്തിയാക്കിയ ശേഷം പ്ലാസ്മ തെറാപ്പിക്കുവേണ്ട ആൻറിബോഡി നൽകാനാവുമോ എന്ന കാത്തിരിപ്പിലാണ് താനെന്നും സംവിധായകൻ എസ്.എസ് രാജമൗലി ആരാധകരെ അറിയിച്ചിരുന്നു. ഇപ്പോഴിതാ തനിക്കും ബന്ധുക്കൾക്കും നടത്തിയ ആൻറിബോഡി പരിശോധനയെക്കുറിച്ച് ട്വീറ്റ് ചെയ്തിരിക്കുകയാണ് രാജമൗലി.
തനിക്ക് ആൻറിബോഡി പരിശോധന നടത്തിയെന്നും ഇമ്യൂണോഗ്ലോബുലിൻ ജി (ഐജിജി) അളവ് ആവശ്യത്തിന് ഇല്ലാതിരുന്നതിനാൻ ആൻറിബോഡി നൽകാനായില്ലെന്നും രാജമൗലി ട്വീറ്റ് ചെയ്യുന്നു. തന്റെ ബന്ധുക്കൾക്ക് ആന്റിബോഡി നൽകാനായെന്നും അദ്ദേഹം വ്യക്തമാക്കി.
കോവിഡ് രോഗമുക്തരായവരോട് പ്ലാസ്മ ദാനത്തിന് മുന്നോട്ട് വരാനും അദ്ദേഹം അഭ്യർഥിക്കുന്നു. നമ്മുടെ ശരീരത്തിലെ ആന്റിബോഡികൾ വളരെ ചുരുക്കം ദിനങ്ങൾ മാത്രമേ നിലനിൽക്കൂ.. കോവിഡ് രോഗമുക്തരായ ഓരോരുത്തരോടും മുന്നോട്ട് വരാനും ആന്റിബോഡി ദാനം ചെയ്യാനും ഞാൻ അഭ്യർഥിക്കുകയാണ്...ജീവൻ രക്ഷിക്കൂ... രാജമൗലി കുറിച്ചു.
ജൂലായ് 29ന് തനിക്കും കുടുംബാംഗങ്ങൾക്കും കോവിഡ് പോസിറ്റീവ് ആയ വിവരം രാജമൗലി അറിയിച്ചിരുന്നു. ഏഴ് ദിവസത്തിന് ശേഷം കോവിഡ് ഫലം നെഗറ്റീവായി. അതിന് ശേഷം പ്ലാസ്മ ദാനം ചെയ്യാനുള്ള കാത്തിരിപ്പിലായിരുന്നു സംവിധായകനും കുടുംബവും.
"രണ്ടാഴ്ചത്തെ ക്വാറന്റീൻ പൂർത്തിയാക്കി. ലക്ഷണങ്ങളൊന്നുമില്ല. എങ്കിലും ടെസ്റ്റ് ചെയ്തു നോക്കി. ഞങ്ങൾക്കെല്ലാവർക്കും നെഗറ്റീവാണ് ഫലം. പ്ലാസ്മാ ദാനത്തിന് ആവശ്യമായ ആൻറിബോഡി ശരീരത്തിൽ വികസിച്ചുവോ എന്നറിയാനായി മൂന്നാഴ്ച കാത്തിരിക്കാനാണ് ഡോക്ടർ അറിയിച്ചത്"- കോവിഡ് മുക്തനായ ശേഷം രാജമൗലി സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
Content Highlights : Rajamouli Covid negative Antibody plasma donation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..