ശ്രീദേവി ബാഹുബലിയുമായി സഹകരിക്കാന്‍ വിസമ്മതിച്ചത് നന്നായെന്ന് സംവിധായകന് എസ്എസ് രാജമൗലി. ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിലാണ് രൗജമൗലി മനസ്സ് തുറന്നത്.
ഇന്ത്യയൊട്ടാകെയുള്ള പ്രേക്ഷകര്‍ക്ക് പരിചിതമായ മുഖം എന്നത് പരിഗണിച്ചാണ് ഞാന്‍ ശ്രീദേവിയെ സമീപിച്ചത്. എന്നാല്‍ ശ്രീദേവിയുടെ പല ആവശ്യങ്ങളും അംഗീകരിക്കാന്‍ കഴിയാത്തതായിരുന്നു. 7 കോടി രൂപയാണ് ചിത്രത്തിന് പ്രതിഫലം ചോദിച്ചത്. ഫൈവ്സറ്റാര്‍ ഹോട്ടലില്‍ താമസം, യാത്രയ്ക്ക് ബിസിനസ് ക്ലാസ് ടിക്കറ്റ് എന്നിങ്ങനെയായിരുന്നു ആവശ്യങ്ങള്‍. ഇതൊന്നും പോരാതെ ഹിന്ദി പതിപ്പില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ ഒരു ഭാഗവും ചോദിച്ചു. പിന്നീടാണ് രമ്യയെ പരിഗണിക്കുന്നത്. അതൊരു ഭാഗ്യമായി കരുതുന്നു.
ബാഹുബലിയെ വലിയ വിജയമാക്കി മാറ്റിയതിന് മാര്‍ക്കറ്റിംങ് തന്ത്രങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് രാജമൗലി പറഞ്ഞു. നിര്‍മാതാക്കളുടെ ബുദ്ധിയാണ് ഇതിനു കാരണമെന്ന് രാജമൗലി കൂട്ടിച്ചേര്‍ത്തു.
എന്റെ ടീം എന്നാല്‍ എന്റെ കുടുംബം തന്നെയാണ്. അതുകൊണ്ട് തന്നെ സമ്മര്‍ദ്ദങ്ങള്‍ കുറവായിരുന്നു. എല്ലാ ചര്‍ച്ചകളിലും അവര്‍ സജീവമായി പങ്കെടുത്തു. ഉദാഹരണത്തിന് ശിവകാമി ബാഹുബലിയെ കൊല്ലാന്‍ ഉത്തരവിടുന്നതിന് ഒരു ശക്തമായ കാരണം വേണമായിരുന്നു. അതെല്ലാം ഒരുപാട് വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് തീരുമാനിച്ചത്.
അടുത്ത ചിത്രത്തിനും കഥയെഴുതുന്നത് പിതാവ് വിജയേന്ദ്ര പ്രസാദ് തന്നെയാണെന്ന് രാജമൗലി വ്യക്തമാക്കി. ബാഹുബലിയുടെ തിയേറ്ററുകളില്‍ വിജയം കൊയ്യുമ്പോള്‍ ലണ്ടനില്‍ കുടുംബത്തോടൊപ്പം അവധിയാഘോഷിക്കുകയായിരുന്നു രാജമൗലി. ലണ്ടനില്‍ നിന്നെത്തി പുതിയ ചിത്രത്തിന്റെ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞുവെന്നാണ് സംവിധായകനോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നത്. ഈ ചിത്രം ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും എന്നാണ് സൂചനകള്‍.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..