എസ്.എസ് രാജമൗലി, ഹൃത്വിക് റോഷൻ
തെലുങ്ക് നടന് പ്രഭാസിനെയും ബോളിവുഡ് നടന് ഹൃതിക് റോഷനെയും താരതമ്യം ചെയ്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് താന്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് സംവിധായകന് രാജമൗലി. 2008-ല്‍ പ്രഭാസ് നായകനായ 'ബില്ല' റിലീസ് ചെയ്യുന്ന അവസരത്തില്‍ രാജമൗലി സംസാരിക്കുന്ന വീഡിയോ കുറച്ച് നാളുകള്‍ക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായത് വലിയ വിവാദമായിരുന്നു.
''ധൂം രണ്ടാം ഭാഗം റിലീസ് ചെയ്തപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു, ബോളിവുഡിന് എങ്ങിനെയാണ് ഇത്രയും നിലവാരമുള്ള സിനിമ എടുക്കാന്‍ സാധിക്കുന്നതെന്ന്? ഹൃതികിനെപ്പോലുള്ള നടന്മാര് എന്താണ് നമുക്ക് ഇല്ലാത്തതെന്ന്? എന്നാല്‍ ബില്ലയുടെ ട്രെയ്ലര് കണ്ടപ്പോള്‍ മനസ്സിലായി. പ്രഭാസിന്റെ മുന്പില് ഹൃതിക് ഒന്നുമല്ല. തെലുങ്ക് സിനിമയെ ഹോളിവുഡ് നിലവാരത്തിലേക്ക് എത്തിച്ച മെഹര്‍ രമേഷിന് (സംവിധായകന്) അഭിനന്ദനങ്ങള്‍''- എന്ന് രാജമൗലി പറയുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. റെഡ്ഡിറ്റില്‍ പോസ്റ്റ് ചെയ്ത ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ മറ്റു മാധ്യമങ്ങളില്‍ പ്രചരിച്ചു.
ഇപ്പോള്‍ താന്‍ അന്ന് നടത്തിയ പരാമര്‍ശത്തെ കുറിച്ച് രാജമൗലി തന്നെ വിശദീകരണവും നല്‍കിയിരിക്കുകയാണ്. ഗോള്‍ഡന്‍ ഗ്ലോബ് വേദിയിലായിരുന്നു തുറന്നുപറച്ചിൽ. ഹൃതിക് റോഷനെ അപമാനിക്കുക എന്നതായിരുന്നില്ലെ തന്റെ ഉദ്ദേശ്യമെന്നും എന്നാല്‍ താന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയെന്നും രാജമൗലി പറഞ്ഞു.
''വളരെ വര്‍ഷങ്ങള്‍ക്കു മുമ്പുള്ളതാണ്. ഒരു 15-16 വര്‍ഷമെങ്കിലും പഴക്കമുണ്ടാകും. പക്ഷേ, ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ തെറ്റായിപ്പോയി. അത് തുറന്നു സമ്മതിക്കുന്നു. ഹൃതിക് റോഷനെ അപമാനിക്കുക എന്നതായിരുന്നില്ല തന്റെ ഉദ്ദേശം. അദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു.''- രാജമൗലി പറഞ്ഞു.
Content Highlights: Rajamouli Addresses controversial video, Hrithik Roshan, Prabhas comparison
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..