മമ്മൂട്ടി- വൈശാഖ് റീലോഡഡ്: വരുന്നു 'രാജാ 2'


ഏഴ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നത്. ചിത്രത്തെക്കുറിച്ച് വൈശാഖ് തന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

2010ലെ സൂപ്പര്‍ ഹിറ്റ് ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗം വരുന്നു. പുലിമുരുകന്റെ ചരിത്ര വിജയത്തിന് ശേഷം, നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും, സംവിധായകന്‍ വൈശാഖും വീണ്ടും ഒരുമിക്കുകയാണ് മമ്മൂട്ടി തന്നെയാണ് നായകന്‍.

ഇന്ത്യയിലെ തന്നെ മികച്ച സാങ്കേതിക പ്രവര്‍ത്തകരും, വിഎഫ്എക്‌സ് ടീമും, താരങ്ങളും സഹകരിക്കുന്ന ചിത്രം, മലയാളം , തമിഴ്, തെലുങ്ക് ഭാഷകളിലായി ഒരേ സമയം ചിത്രീകരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍

രാജാ 2, രാജാ എന്ന കഥാപാത്രത്തിന്റെ തുടര്‍ച്ചയാണ്, എന്നാല്‍ പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല- സംവിധായകന്‍ വൈശാഖ് വ്യക്തമാക്കുന്നു.

പുതിയ ചിത്രത്തില്‍ രാജാ എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2 കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതിക മികവ് നിറഞ്ഞതുമാണ്. പൂര്‍ണമായും 2017ലെ ചിത്രം- വൈശാഖ് കൂട്ടിച്ചേര്‍ത്തു.

ഏഴ് വര്‍ഷത്തിന് ശേഷമാണ് മമ്മൂട്ടിയും വൈശാഖും ഒന്നിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങള്‍ വൈശാഖ് തന്റെ ഔദ്യോഗിക ഫെയിസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്.

പ്രിയരേ...
എല്ലാ സുഹൃത്തുക്കള്‍ക്കും എന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍. ഈ പുതുവര്‍ഷം എനിക്ക് ഏറെ ആഹ്ലാദകരമാക്കിത്തന്നത് നിങ്ങളാണ്. നിങ്ങളുടെ പിന്തുണയാണ്. പുലിമുരുകന്‍ എന്ന എന്റെ ഏറെ നാളത്തെ സ്വപ്നം, നിങ്ങള്‍ ഒരു ആഘോഷമാക്കി മാറ്റിയതുകൊണ്ടാണ് ഈ പുതുവത്സരദിനത്തില്‍ നിങ്ങളോടു സംസാരിക്കാന്‍ എനിക്ക് ആയുസ്സ് ലഭിക്കുന്നത്. ഏവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി. നിങ്ങള്‍ നല്‍കിയ പ്രോത്സാഹനം എനിക്ക് കൂടുതല്‍ കരുത്ത് പകരുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ പുതുവത്സരദിനത്തില്‍ എന്റെ പുതിയ സ്വപ്നങ്ങള്‍
നിങ്ങളുമായി ഞാന്‍ പങ്കുവെക്കുകയാണ്.

മെഗാസ്റ്റാര്‍ മമ്മൂക്കയോടൊപ്പം രണ്ടാമതൊരു ചിത്രം. ഒരുപാടുനാളായി എന്റെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങളില്‍ ഒന്നാണത്. ഏറെ കാലത്തെ കാത്തിരിപ്പിനുശേഷം ആ സ്വപ്നം യാഥാര്‍ഥ്യമാവുകയാണ്. പുലിമുരുകന് ശേഷം, ഞാനും നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടവും, തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയും ഒരുമിക്കുന്ന അടുത്തചിത്രം മമ്മൂക്കയോടൊപ്പമാണെന്ന സന്തോഷം, ഏറെ അഭിമാനത്തോടെ നിങ്ങളുമായി പങ്കുവെയ്ക്കട്ടെ.

പുലിമുരുകന് ശേഷം ഞാന്‍ സംവിധാനം ചെയ്യുന്ന ചിത്രവും ഇത് തന്നെയാണ്. ഈ സന്തോഷത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. 2010ല്‍ നിങ്ങള്‍ ഒരു വലിയ വിജയമാക്കിത്തന്ന പോക്കിരിരാജ എന്ന സിനിമയിലെ 'രാജാ' തന്നെയാണ് പുതിയ സിനിമയിലേയും നായകകഥാപാത്രം. മമ്മൂക്കയില്‍ നിന്നും നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു കംപ്ലീറ്റ് ഫാമിലി മാസ്സ് എന്റര്‍ടൈനര്‍ തന്നെയായിരിക്കും രാജാ 2 .

പോക്കിരിരാജ ഇറങ്ങിയ 2010ലെ ആസ്വാദനരീതിയില്‍ നിന്നും, 2017ല്‍ എത്തുമ്പോള്‍ ധാരാളം മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. അതുകൊണ്ടുതന്നെ രാജാ 2, പോക്കിരിരാജ എന്ന സിനിമയുടെ തുടര്‍ച്ചയല്ല, 'രാജാ 'എന്ന കഥാപാത്രത്തിന്റെ മാത്രം തുടര്‍ച്ചയാണ്. പുതിയ ചിത്രത്തില്‍ 'രാജാ ' എന്ന കഥാപാത്രത്തെ മാത്രമാണ് ഉപയോഗിക്കുന്നത്. കഥയും, കഥാപശ്ചാത്തലവും, ആഖ്യാനരീതിയും തികച്ചും പുതിയതാണ്. രാജാ 2, കൂടുതല്‍ ചടുലവും കൂടുതല്‍ സാങ്കേതികമികവ് നിറഞ്ഞതുമാണ്. പൂര്‍ണമായും 2017ലെ ചിത്രം. 'രാജാ 2' ഒരാഘോഷമാക്കിമാറ്റാന്‍ ചിത്രത്തോടൊപ്പം നിങ്ങളെല്ലാവരുമുണ്ടാകുമെന്നു ഞാന്‍ വിശ്വസിക്കുന്നു. ഇനിയുമുണ്ട് സ്വപ്നങ്ങള്‍.

ഒരുപിടി നല്ല ചിത്രങ്ങളുടെ തീവ്രമായ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍, ആലോചനകള്‍, എല്ലാം സമാന്തരമായി നടക്കുന്നുണ്ട്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലന്‍ നിര്‍മിക്കുന്ന 3D ചിത്രം. മൂന്ന് ഭാഷകളിലായി ചിത്രീകരിക്കുന്ന ഈ ബിഗ്ബജറ്റ് ചിത്രം ഇന്ത്യ മുഴുവന്‍ റിലീസ് ചെയ്യുന്ന ഒരു സിനിമയായി ചെയ്യണമെന്നാണ് ആഗ്രഹിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് ഭാഷയിലെ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തില്‍ മലയാളത്തില്‍ നിന്നും ജയറാമേട്ടനാണ് നായകനാകുന്നത്. വിഎഫ്എക്‌സ് കേന്ദ്രീകൃതമായ ഒരു സിനിമ കൂടിയാണിത്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ലാലേട്ടന്‍ നായകനായി ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന, ഒരു കംപ്ലീറ്റ് മാസ്സ് എന്റര്‍ടൈനറാണ് മറ്റൊരാലോചന. പുലിമുരുകന്‍ ഉണ്ടാക്കിയ പ്രതീക്ഷകളെ പൂര്‍ണമായും ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു സിനിമ തന്നെയായിരിക്കും അതെന്നാണ് എന്റെ വിശ്വാസം. എന്റെ പ്രിയസുഹൃത്ത് ഉദയ്കൃഷ്ണ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.

ഇഫാര്‍ ഇന്റര്‍നാഷണലിന് വേണ്ടിയുള്ള ദിലീപ് സിനിമ. ദുല്‍ഖര്‍ സല്‍മാനോടൊപ്പം ആദ്യമായി ചെയ്യുന്ന ഒരു കംപ്ലീറ്റ് ഹൈവോള്‍ട്ടേജ് മാസ്സ് എന്റര്‍ടൈനര്‍. സ്വപ്നങ്ങള്‍ ഏറെയാണ്. എല്ലാം നിങ്ങള്‍ നല്‍കുന്ന പിന്തുണയിലും പ്രോത്സാഹനത്തിലും വിശ്വാസമര്‍പ്പിച്ചാണ്. 2017 ഒരു പുതിയ തുടക്കമാകട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.

ഏവര്‍ക്കും ഒരിക്കല്‍ക്കൂടി.
പുതുവത്സരാശംസകള്‍..
ഹൃദയപൂര്‍വം...
വൈശാഖ്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


sabu jacob and pv sreenijan

1 min

കുന്നംകുളത്തിന്റെ മാപ്പുണ്ടോ, ഒരാള്‍ക്ക് കൊടുക്കാനാണ്- സാബുവിനെ പരിഹസിച്ച് ശ്രീനിജിന്‍

May 16, 2022


hotel

1 min

ഹോട്ടലിലെ ഭക്ഷണസാധനങ്ങള്‍ ശൗചാലയത്തില്‍; ഫോട്ടോയെടുത്ത ഡോക്ടര്‍ക്ക് മര്‍ദനം, മൂന്നുപേര്‍ അറസ്റ്റില്‍

May 16, 2022

More from this section
Most Commented