നാവശ്യത്വക്ക് ചികിത്സയ്ക്ക് വിധേയമാക്കിയെന്ന ആരോപണവുമായി  നടി റെയ്സ വില്‍സണ്‍ രംഗത്ത് വന്നിരുന്നു. സമൂഹമാധ്യമങ്ങളിലാണ് റൈസ വിവരം പങ്കുവയ്ച്ചത്. ചികിത്സ പിഴച്ചു പോയെന്നും ഡോക്ടറെ വിളിച്ചപ്പോള്‍ പ്രതികരിക്കുന്നില്ലെന്നുമായിരുന്നു റൈസയുടെ ആരോപണം. സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ക്ലിനിക് ഉടമ ഡോക്ടര്‍ ഭൈരവി സെന്തില്‍. ക്ലിനികിന്റെ ഔദ്യോഗിക പേജിലൂടെയാണ് വിവാദത്തോട് പ്രതികരിച്ചത്. 

റൈസ ഈ ചികിത്സയ്ക്ക് വിധേയയാവുന്നത് ഇതാദ്യമായല്ലെന്നും ഒരാളുടെ സമ്മതം കൂടാതെ യാതൊരു ചികിത്സയ്ക്കും വിധേയയാക്കാന്‍ പറ്റില്ലെന്നും ഡോക്ടര്‍ പറയുന്നു. 

മുഖത്ത് കാണുന്ന ആ പാടുകളും തടിപ്പും ഗൗരവകരമല്ല. മുഖത്ത് യാതൊരു പ്രശ്‌നവും സംഭവിക്കാതെ അത് ഉടന്‍ തന്നെ മാറും. എന്നെയും എന്റെ ക്ലിനിക്കിനെയും വിവാദത്തില്‍ വലിച്ചിഴച്ച് എനിക്ക് മാനനഷ്ടം ഉണ്ടാക്കിയിരിക്കുകയാണ്. മാനസികമായും എനിക്ക് ഇതെ തുടര്‍ന്ന് പ്രശ്‌നങ്ങളുണ്ടായി. അതുകൊണ്ടു തന്നെ നടിക്കെതിരേ ശക്തമായ നിയമനടപടികള്‍  സ്വീകരിക്കുകയാണ്. നടിയുടെ ഭാഗത്ത് നിന്ന് മാപ്പും നഷ്ടപരിഹാര തുകയും ആവശ്യപ്പെടും- ഡോക്ടര്‍ വ്യക്തമാക്കി. 

Content Highlights: Raiza Wilson blames Chennai dermatologist for skin treatment doctor reacts