കൊച്ചി: അന്തരിച്ച സഹസംവിധായകന്‍ രാഹുലിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് നടന്‍ പൃഥ്വിരാജ്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നതായും അനുശോചനം അറിയിച്ച് പൃഥ്വിരാജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പൃഥ്വിരാജ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഭ്രമം' എന്ന സിനിമയുടെ സഹസംവിധായകനാണ് രാഹുല്‍. തിങ്കളാഴ്ച രാവിലെ കൊച്ചി മരടിലെ ഹോട്ടല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 33 വയസ്സായിരുന്നു.

ആലപ്പുഴ തുമ്പോളി സ്വദേശിയാണ് രാഹുല്‍. ഹോട്ടല്‍ ജീവനക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മരട് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കുകയായിരുന്നു. മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലേയ്ക്കു മാറ്റിയിരിക്കുകയാണ്.

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Content Highlights: Rahul R Assistant Director death, Prithviraj Sukumaran Bhramam Movie