ഗായകന്‍ രാഹുല്‍ ജെയിനിന്റെപേരില്‍ ബലാത്സംഗക്കേസ്


രാഹുൽ ജെയിൻ

മുംബൈ: വസ്ത്രാലങ്കാരവിദഗ്ധയെ ബലാത്സംഗംചെയ്‌തെന്ന പരാതിയില്‍ ബോളിവുഡ് ഗായകനും സംഗീതസംവിധായകനുമായ രാഹുല്‍ ജെയിനിന്റെപേരില്‍ പോലീസ് കേസെടുത്തു. മുംബൈയിലെ രാഹുലിന്റെ ഫ്‌ളാറ്റില്‍ ബലാത്സംഗത്തിനിരയായെന്ന മുപ്പതുകാരിയുടെ പരാതിയിലാണ് മുംബൈ പോലീസ് കേസെടുത്തത്. മറ്റൊരുസ്ത്രീയുടെ സമാനസ്വഭാവമുള്ള പരാതിയില്‍ കഴിഞ്ഞവര്‍ഷവും രാഹുല്‍ ജെയിനിന്റെ പേരില്‍ കേസെടുത്തിരുന്നു.

ഇന്‍സ്റ്റാഗ്രാം വഴിയാണ് രാഹുലുമായി പരിചയപ്പെട്ടതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. വസ്ത്രാലങ്കാരജോലി നല്‍കാമെന്ന് ഉറപ്പുനല്‍കി പിന്നീട് അന്ധേരി ഏരിയയിലെ ബഹുനിലക്കെട്ടിടത്തിലെ ഫ്‌ളാറ്റിലേക്ക് ക്ഷണിച്ചു. ഓഗസ്റ്റ് 11-ന് ഫ്‌ളാറ്റിലെത്തിയപ്പോള്‍ രാഹുല്‍ ജെയിന്‍ ബലാത്സംഗം ചെയ്‌തെന്നാണ് യുവതിയുടെ പരാതി. തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോള്‍ രാഹുല്‍ ആക്രമിച്ചെന്നും യുവതി പറയുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്ന് ഒഷിവാര പോലീസ് അറിയിച്ചു. യുവതിയെ അറിയില്ലെന്നും ഉന്നയിച്ച ആരോപണങ്ങള്‍ വ്യാജവും അടിസ്ഥാനരഹിതവുമാണെന്നും രാഹുല്‍ ജെയിന്‍ പറഞ്ഞു.

ബോളിവുഡ് ഗാനരചയിതാവായ സ്ത്രീയുടെ പരാതിയിലാണ് കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ രാഹുലിന്റെപേരില്‍ ബലാത്സംഗം, നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം, കുട്ടിയെ ഉപേക്ഷിക്കല്‍, വഞ്ചന എന്നീ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തത്.

Content Highlights: Singer Rahul Jain, rape case against the singer, Costume Stylist in Mumbai, FIR registered


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


BUS

1 min

ടൂറിസ്റ്റ് ബസ് എത്തിയത് വേളാങ്കണ്ണി യാത്രയ്ക്കുശേഷം; ഡ്രൈവര്‍ ക്ഷീണിതനായിരുന്നുവെന്ന് രക്ഷിതാക്കള്‍

Oct 6, 2022

Most Commented