രാജീവ് ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ദിരാ ഗാന്ധിയുടെ സംസ്‌കാര ചടങ്ങിൽ (ഹരീഷ് പേരടി പങ്കുവച്ച ചിത്രം)| Photo https://www.facebook.com/hareesh.peradi.9
കോൺഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കിയതില്‍ പ്രതിഷേധവുമായി നടന്‍ ഹരീഷ് പേരടി. സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന രാഹുല്‍ അനീതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍ പലരും ഇന്ന് ഭയപ്പെടുന്നുവെന്ന് ഹരീഷ് പേരടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്
രാജ്യത്തിനുവേണ്ടി രക്തസാക്ഷിത്വം വരിച്ച സ്വന്തം അമ്മയുടെ ചിതയിലേക്ക് നോക്കി നില്‍ക്കുന്ന സ്വന്തം അച്ഛന്റെ നെഞ്ചില്‍ അഭയം പ്രാപിച്ച ആ കുട്ടിക്ക് അന്നറിയില്ലായിരുന്നു ആ അച്ഛനും രാജ്യത്തിനു വേണ്ടി രക്തസാക്ഷിയാവുമെന്ന് ...സത്യത്തിന്റെ ചൂടേറ്റ് വളര്‍ന്ന ആ കുട്ടി മുഖമുയര്‍ത്തി അനിതികള്‍ക്കെതിരെ വിരല്‍ ചൂണ്ടിയപ്പോള്‍..പലരും ഇന്ന് അയാളെ ഭയപ്പെടുന്നു...അയോഗ്യതകള്‍ കല്‍പ്പിക്കുന്നു..അതുകൊണ്ട്തന്നെ ജനാധിപത്യത്തില്‍ ഈ അയോഗ്യത വലിയ യോഗ്യതയായി മാറുന്നു...അയാളുടെ സത്യന്വേഷണ പരീക്ഷണങ്ങള്‍ക്കൊപ്പം..
2019-ല്‍ തിരഞ്ഞെടുപ്പ് പ്രസംഗത്തില്‍ മോദിസമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ രാഹുലിന് ഗുജറാത്തിലെ സൂറത്ത് കോടതി രണ്ടുവര്‍ഷം തടവുശിക്ഷ വിധിച്ചിരുന്നു. ഇതിന് പിന്നാലെ ലോക്സഭാ സെക്രട്ടറിയേറ്റാണ് രാഹുലിനെ അയോഗ്യനാക്കിയത്. കര്‍ണാടകത്തിലെ കോലാറില്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് റാലിയില്‍ നടത്തിയ പ്രസംഗമാണ് ശിക്ഷയ്ക്കിടയാക്കിയത്. 'നീരവ് മോദിയോ ലളിത് മോദിയോ നരേന്ദ്ര മോദിയോ ആകട്ടെ, എന്താണ് എല്ലാ കള്ളന്മാരുടെയും പേരില്‍ മോദിയുള്ളത്...? ഇനിയും തിരഞ്ഞാല്‍ കൂടുതല്‍ മോദിമാര്‍ പുറത്തുവരും...' എന്നായിരുന്നു 2019 ഏപ്രില്‍ 13-ന്റെ പ്രസംഗത്തിലെ വിവാദപരാമര്‍ശം.
Content Highlights: Rahul gandhi disqualified as a Member of Lok Sabha, actor hareesh peradi supports
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..