ഇഷ്ടം ഇറാനിയന്‍ സിനിമകള്‍; വിനുവിനോട് വിശേഷം പറഞ്ഞ് രാഹുല്‍ ഗാന്ധി


രാഹുൽ ഗാന്ധിയ്‌ക്കൊപ്പം വിനു മോഹൻ

ആലപ്പുഴ: ഇംഗ്ലീഷ് സിനിമകള്‍ കാണാറുണ്ടെങ്കിലും ഏറ്റവും ഇഷ്ടം ഇറാനിയന്‍ സിനിമകളാണെന്ന് രാഹുല്‍ഗാന്ധി. ഭാരത് ജോഡോ യാത്രയ്ക്കിടെ ഒപ്പംകൂടിയ നടന്‍ വിനു മോഹനുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാനിയന്‍ സിനിമകളുടെ ബൗദ്ധികമായുള്ള ഔന്നത്യവും വേറിട്ട രീതിയുമാണ് ഇഷ്ടംകൂടാന്‍ കാരണമെന്ന് രാഹുല്‍ പറഞ്ഞതായി വിനു മോഹന്‍ അറിയിച്ചു. ഒരു നടന്‍ എന്നനിലയില്‍ പരിചയപ്പെട്ടപ്പോഴാണ് രാഹുല്‍ മനസ്സുതുറന്നത്. താന്‍ അഭിനയിച്ച ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹമുണ്ടെന്നും അത് അയച്ചുതരണമെന്നും രാഹുല്‍ വിനുവിനോട് അഭ്യര്‍ഥിച്ചു. തന്റെ മുത്തച്ഛനായ കൊട്ടാരക്കര ശ്രീധരന്‍ നായര്‍ ഇന്ദിരാഗാന്ധിയില്‍നിന്നാണ് ദേശീയ അവാര്‍ഡ് ഏറ്റുവാങ്ങിയതെന്നു പറഞ്ഞപ്പോള്‍ രാഹുലിനുണ്ടായ സന്തോഷം ഏറെയായിരുന്നു.

കണ്ടല്‍ക്കാടുകളുടെ പുനരുജ്ജീവനം, തെരുവില്‍ അലയുന്നവരുടെ പുനരധിവാസം എന്നിവയില്‍ ഇടപെടുന്ന കാര്യവും രാഹുലിനോടു സംസാരിച്ചു. ശരിക്കും മനസ്സുതുറന്നു സംസാരിക്കാന്‍ പറ്റിയ ഒരു കൂട്ടുകാരനെയാണ് തനിക്കു രാഹുലില്‍ കാണാന്‍കഴിഞ്ഞതെന്ന് വിനു മോഹന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനല്ല. ഏറെ അടുപ്പമുള്ള രമേശ് ചെന്നിത്തല എം.എല്‍.എ. ക്ഷണിച്ചതുകൊണ്ടാണ് രാഹുലുമായി സംസാരിക്കാന്‍ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: rahul gandhi bharat jodo yatra vinu mohan Participates alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


ksrtc

1 min

5.20 കോടി PFI കെട്ടിവെച്ചാല്‍ മാത്രം ജാമ്യം, അബ്ദുള്‍ സത്താറിനെ എല്ലാ കേസിലും പ്രതിയാക്കണം-ഹൈക്കോടതി

Sep 29, 2022

Most Commented