ടീസറിലെ രംഗം
കിരണ്‍സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുജിത് എസ് നായര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് ആഷിന് കിരണ്‍ നിര്‍മ്മിക്കുന്ന 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും' സിനിമയുടെ ടീസര്‍ പുറത്തിറങ്ങി.
രണ്‍ജി പണിക്കര്‍, ലിജോ ജോസ് പല്ലിശ്ശേരി, ആന്റണി വര്‍ഗ്ഗീസ് തുടങ്ങിയവരുടെ പേജുകളിലൂടെയായിരുന്നു റിലീസ്. 'എന്റെയോ എന്റെ പ്രസ്ഥാനത്തിന്റെയോ എന്റെ സഖാക്കന്മാരുടെയോ ദേഹത്ത് ഒരു നുള്ള് മണ്ണു വാരിയിട്ടാല്‍, അതിനു ആരെങ്കിലും ധൈര്യപ്പെട്ടാല്‍ ഇവിടെ ചോരപ്പുഴയൊഴുകും തര്‍ക്കമില്ല ....' താക്കീതിന്റെ ധ്വനിയുണര്‍ത്തി സഖാവ് രാഘവേട്ടന് നടത്തുന്ന ഉശിരന്‍ പ്രസംഗത്തോടെ തുടങ്ങുന്ന ടീസര്‍, തുടര്‍ന്ന് ചിരിമുഹൂര്ത്തങ്ങളുടെ വേറിട്ട കാഴ്ച്ചയാണ് സമ്മാനിക്കുന്നത്.
രണ്‍ജി പണിക്കരാണ് രാഘവേട്ടനാകുന്നത്. ഒപ്പം ഇന്ദ്രന്‍സ് , സുരാജ് വെഞാറമൂട്, സുധീര്‍ കരമന, എം എ നിഷാദ്, ചന്തുനാഥ്, വിനോദ് കോവൂര്‍, സിനോജ് വര്‍ഗ്ഗീസ്, ഗോപു കിരണ്‍ , അരിസ്റ്റോ സുരേഷ്, നെല്‍സണ്‍, നോബി, ജയകുമാര്‍ , ഷിബു ലബാന്‍, ആറ്റുകാല്‍ തമ്പി , സുനില്‍ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി , സേതുലക്ഷമി, അപര്‍ണ്ണ , ലക്ഷ്മി, ആഷിന് കിരണ്‍ , മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവരും അഭിനയിക്കുന്നു. എക്സി : പ്രൊഡ്യൂസര്‍ - ഗോപുകിരണ്‍ സദാശിവന്, ഛായാഗ്രഹണം - ഗൗതം ലെനിന്, പ്രൊഡക്ഷന്‍ കണ്ട്രോളര് - കിച്ചി പൂജപ്പുര, സംഗീതം - റോണി റാഫേല്‍ , സംഭാഷണം - സിനുസാഗര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ - കെ എം നാസ്സര്‍ , പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് - നെബു, പ്രൊഡക്ഷന്‍ ഡിസൈനര്‍- മനോജ് ഗ്രീന്‍വുഡ്സ്, കോസ്റ്റിയൂം - ശ്രീജിത്ത്, ചമയം - സാഗര്‍, അസ്സോസിയേറ്റ് ഡയറക്ടര്‍ - ഡുഡു ദേവസ്സി, സാങ്കേതിക സഹായം - അജു തോമസ്, ശിവ മുരളി, ഡിസൈന്‍സ് - പ്രമേഷ് പ്രഭാകര്‍ , സ്റ്റില്‍സ് - സാബു കോട്ടപ്പുറം, പി ആര് ഓ - അജയ് തുണ്ടത്തില്‍ .
Content Highlights: Raghavettante Pathinarum Rameswaram Yatrayum, Official Teaser, Renji Panicker, Indrans, Sujith S
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..