രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും സിനിമയുടെ പൂജ ചടങ്ങിൽ നിന്ന്
കിരൺസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിൻ കിരൺ നിർമ്മിക്കുന്ന 'രാഘവേട്ടന്റെ 16-ഉം രാമേശ്വരയാത്രയും' എന്ന ചിത്രത്തിന് തിരുവനന്തപുരത്ത് നടന്ന പൂജാചടങ്ങുകളോടെ തുടക്കമായി.
സുജിത് എസ് നായർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. ഒരു മരണം നടന്ന ശേഷം ആ വീട്ടിൽ നടക്കുന്ന മറ്റൊരു അപകടം ഹാസ്യത്തിൽ അവതരിപ്പിക്കുന്ന മുഴുനീള കോമഡി ചിത്രമാണ് രാഘവേട്ടന്റെ 16 - ഉം രാമേശ്വരയാത്രയും. രഞ്ജി പണിക്കർ, ഇന്ദ്രൻസ്, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മുഖ്യവേഷത്തിൽ
സുധീർ കരമന, എം എ നിഷാദ്, വിനോദ് കോവൂർ, സിനോജ് വർഗ്ഗീസ്, ഗോപു കിരൺ, അരിസ്റ്റോ സുരേഷ്, നെൽസൺ, നോബി, ജയകുമാർ, ഷിബു ലബാൻ, ആറ്റുകാൽ തമ്പി, സുനിൽ വിക്രം, ദ്രുപത് പ്രദീപ്, ശിവമുരളി, സുധീഷ് കാലടി, സേതുലക്ഷമി, അപർണ്ണ, ലക്ഷ്മി, ആഷിൻ കിരൺ, മഞ്ജു പത്രോസ്, ബിന്ദു പ്രദീപ് എന്നിവർ അഭിനയിക്കുന്നു.

എക്സി : പ്രൊഡ്യൂസർ - ഗോപുകിരൺ സദാശിവൻ, ഛായാഗ്രഹണം - ഗൗതം ലെനിൻ, പ്രൊഡക്ഷൻ കൺട്രോളർ - കിച്ചി പൂജപ്പുര, സംഗീതം - റോണി റാഫേൽ , സംഭാഷണം - സിനുസാഗർ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ - കെ എം നാസ്സർ , പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - ഷാജി തിരുമല, നെബു, പ്രൊഡക്ഷൻ ഡിസൈനർ- മനോജ് ഗ്രീൻവുഡ്സ്, കോസ്റ്റ്യൂം - ശ്രീജിത്ത്, ചമയം - സാഗർ, അസ്സോസിയേറ്റ് ഡയറക്ടർ - ഡുഡു ദേവസ്സി, സാങ്കേതിക സഹായം - അജു തോമസ്, ശിവ മുരളി, ഡിസൈൻസ് - പ്രമേഷ് പ്രഭാകർ , സ്റ്റിൽസ് - ഷിജിത്ത്, പി ആർ ഓ - അജയ് തുണ്ടത്തിൽ.
തിരുവനന്തപുരവും രാമേശ്വരവുമാണ് ലൊക്കേഷനുകൾ.
Content Highlights: raghavettante 16um rameswarayathrayum, suraj venjaramoodu, indrans, movie news latest
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..