-
കൊറോണ വൈറസ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സിനിമാപ്രവര്‍ത്തകരും സജീവസാന്നിധ്യമായി തുടരുന്നുണ്ട്. തമിഴിലെ തിരക്കേറിയ നൃത്തസംവിധായകനും നടനുമായ രാഘവലോറന്‍സ് കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് 3 കോടി രൂപ സംഭാവന ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. ചന്ദ്രമുഖി 2വിലെ റോളിനു വേണ്ടി തനിക്ക് ലഭിച്ച് അഡ്വാന്‍സ് തുകയാണ് നിധിയിലേക്ക് കൈമാറിയതെന്നും രാഘവ ലോറന്‍സ് അറിയിച്ചിരുന്നു. അനാഥാലയത്തിലെ കുട്ടികള്‍ക്കുവേണ്ടിയും സിനിമയിലെ ദിവസവേതനക്കാരായ കലാകാരന്‍മാര്‍ക്കു വേണ്ടിയും ലോറന്‍സ് സഹായങ്ങളുമായി രംഗത്തു വന്നിരുന്നു.
ഇപ്പോള്‍ ശുചീകരണപ്രവര്‍ത്തകര്‍ക്ക് 25 ലക്ഷം രൂപ സംഭാവനയുമായി എത്തിയിരിക്കുകയാണ് രാഘവ ലോറന്‍സ്. 3385 കോവിഡ് ശുചീകരണ പ്രവര്‍ത്തകര്‍ക്കാണ് തന്റെ അടുത്ത സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 25 ലക്ഷം രൂപ കൈമാറുന്നതെന്ന് ലോറന്‍സ് ട്വീറ്റ് ചെയ്തു.
Content Highlights : raghava lawrence tweet donates 25 lakhs to sanitation workers
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..