രാഘവ ലോറൻസ്, പാർവതി, ജയ്ഭീമിൽ സെങ്കനിയായി ലിജിമോൾ
ജയ് ഭീം സിനിമയ്ക്ക് പ്രചോദനമായ പോലീസ് അക്രമത്തില്‍ കൊല്ലപ്പെട്ട രാജക്കണ്ണിന്റെ ഭാര്യ പാര്‍വതിയ്ക്ക് സഹായവുമായി നടന് രാഘവ ലോറന്‍സ്. ആദിവാസികളിലെ കുറവ വിഭാഗത്തില്‍പ്പെട്ട പാര്‍വതിയുടെ കഥ ചിത്രം പുറത്തിറങ്ങിയ ശേഷമാണ് ചര്‍ച്ചയായത്.
സിനിമയുടെ സെങ്കനി എന്ന കഥാപാത്രത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് പാര്‍വതിയുടെ ജീവിതം. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാര്‍വതി കുടുംബ സമേതം താമസിക്കുന്നത്.
പാര്‍വതിയുടെ കഥ മാധ്യമങ്ങളില്‍ നിന്നാണ് രാഘവ ലോറന്‍സ് അറിഞ്ഞത്. പാര്‍വതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നല്‍കുമെന്ന് നടന് അറിയിച്ചു.
രാജാക്കണ്ണിന്റെ ഭാര്യയുടെ ഇപ്പോഴത്തെ അവസ്ഥ അറിഞ്ഞപ്പോള്‍ അതിയായ ദുഖം തോന്നുന്നു. ചെയ്യാത്ത കുറ്റത്തിനാണ് രാജക്കണ്ണും പാര്‍വതിയും പീഡിപ്പിക്കപ്പെട്ടത്. പാര്‍വതിയ്ക്ക് വീട് വച്ചു നല്‍കുമെന്ന് ഞാന്‍ വാക്കു നല്കുന്നു- രാഘവ ലോറന്‍സ് പറഞ്ഞു.
ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം നവംബര്‍ 2 ന് ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്. 1995 ല്‍ മോഷണമാരോപിക്കപ്പെട്ട് പോലീസ് പിടിയിലായ രാജക്കണ്ണിന്റെ തിരോധാനവുമായി ബന്ധപ്പെട്ട നിയമപോരാട്ടമാണ് ചിത്രത്തിന്റെ പ്രമേയം. അഭിഭാഷകനായിരുന്ന കെ. ചന്ദ്രുവും സംഘവും നടത്തിയ ഈ പോരാട്ടത്തിലൂടെ നീതി തേടുന്ന കഥയില്‍ സൂര്യ, ലിജി മോള് ജോസ്, കെ. മണികണ്ഠന്, രജിഷ വിജയന്, പ്രകാശ് രാജ്, റാവു രമേശ് തുടങ്ങിയവര്‍ അഭിനയിക്കുന്നുണ്ട്. 2ഡി എന്റര്‍ടൈന്‍മെന്റിന് കീഴില്‍ സൂര്യയും ജ്യോതികയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Content Highlights: Raghava Lawrence to build a new home for Parvathy wife of Rajakannu Jai Bhim Movie
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..