ചന്ദ്രമുഖി 2ല്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചുവെന്നും അഡ്വാന്‍സ് ആയി ലഭിച്ച മൂന്ന് കോടി രൂപ കൊറോണ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടു നല്‍കുകയാണെന്നുമറിയിച്ച് തമിഴ് നടനും നൃത്തസംയോജകനുമായ രാഘവ ലോറന്‍സ് രംഗത്ത് വന്നത് വാർത്തയായിരുന്നു. ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്നാൽ ഇതിന് പിന്നാലെ തനിക്ക് ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് വന്ന രാഘവ ലോറൻസ് ചുറ്റുമുള്ളവരുടെ ദുരിതം കണ്ടു നിൽക്കാാവുന്നില്ലെന്നും മൂന്ന് കോടി രൂപ ഒന്നുമാവില്ലെന്നറിയാവുന്നതിനാൽ സമൂഹത്തിനും സർക്കാരിനും വേണ്ടി തന്നെക്കൊണ്ട് കഴിയുന്ന സംഭാവന നൽകാൻ ഉദ്ദേശിക്കുകയാണെന്നും വ്യക്തമാക്കി മറ്റൊരു ട്വീറ്റ് കൂടി പങ്കുവച്ചിരുന്നു. അതെന്താണെന്ന് ശനിയാഴ്ച്ച വൈകുന്നേരം അഞ്ച് മണിക്ക് വെളിപ്പെടുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ഇപ്പോഴിതാ തന്റെ മനസിലുള്ള കാര്യം പ്രാവർത്തികമാക്കാൻ തന്റെ ഓഡിറ്റർ രണ്ട് ദിവസത്തെ സമയം ചോദിച്ചിരിക്കുകയാണെന്നും അതുകൊണ്ട് വരുന്ന ഏപ്രിൽ 14-ന് ആ പ്രഖ്യാപനം ഉണ്ടാവുമെന്നും ട്വിറ്ററിലൂടെ അറിയിച്ചിരിക്കുകയാണ് രാഘവ ലോറൻസ്.
രാഘവ ലോറൻസിന്റെ ട്വീറ്റ്
ആശംസകളറിയിച്ച ഓരോരുത്തര്‍ക്കും നന്ദി. എല്ലാവരുടെയും സ്നേഹം എന്നെ കീഴടക്കിയിരിക്കുന്നു. സംഭാവന നല്‍കിയതിന് ശേഷം നിരവധി കോളുകളാണ് എന്നെ തേടിയെത്തിയത്. കൂടുതല്‍ നല്‍കാന്‍ ആവശ്യപ്പെട്ടു കൊണ്ട്. പൊതുജനങ്ങളില്‍ നിന്ന് നിരവധി കത്തുകളും വീഡിയോകളും ലഭിക്കുന്നു. ഇതെല്ലാം കാണുന്നത് തന്നെ ഹൃദയഭേദകമാണ്. ഞാന്‍ നല്‍കിയ മൂന്ന് കോട് ഒന്നുമാവില്ലെന്ന് എനിക്കറിയാം. കൂടുതലായി എന്തെങ്കിലും നല്‍കാനാവുമെന്ന് ഞാന്‍ സത്യത്തില്‍ കരുതിയിരുന്നില്ല. അതുകൊണ്ട് തന്നെ കോളുകള്‍ വരുമ്പോള്‍ ഞാന്‍ തിരക്കിലാണെന്ന് പറയാനായി എന്‍റെ അസിസ്റ്റന്‍റുമാരെയും പറഞ്ഞേല്‍പ്പിച്ചു. പക്ഷേ മുറിയിലെത്തി ചിന്തിച്ചപ്പോള്‍ ഞാന്‍ ചെയ്തത് തെറ്റാണെന്ന് എനിക്ക് മനസിലായി.
ആളുകളുടെ കരഞ്ഞുകൊണ്ടുള്ള വീഡിയോകള്‍ എന്‍റെ ഉറക്കം കെടുത്തി. നമ്മള്‍ ഈ ലോകത്തേക്ക് വരുമ്പോള്‍ ഒന്നും കൊണ്ടു വന്നിട്ടില്ല, പോകുമ്പോഴും ഒന്നും കൊണ്ടു പോകുന്നില്ല. എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഇന്ന് എല്ലാ അമ്പലങ്ങളും അടഞ്ഞു കിടക്കുകയാണ്. കഷ്ടപ്പാടനുഭവിക്കുന്ന ജനങ്ങളുടെ വിശപ്പിലാണ് ദൈവം വസിക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം ദൈവത്തിന് നമ്മള്‍ എന്തെങ്കിലും നല്‍കിയാല്‍ അത് ജനങ്ങളിലേക്കെത്തില്ല, എന്നാല്‍ ജനങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ അത് ദൈവത്തിലേക്കെത്തും കാരണം ദൈവം ഓരോരുത്തരുടെയും ഉള്ളിലുണ്ട്.
സേവ ചെയ്യാനുള്ള ജോലിയാണ് ദൈവം എന്നെ ഏല്‍പ്പിച്ചിരിക്കുന്നത്. ഇത് കഠിനമായ സമയമാണ്. സേവ ചെയ്യാനുള്ള മികച്ച സമയവും ഇത് തന്നെ. അതുകൊണ്ട് ജനങ്ങള്‍ക്കും സര്‍ക്കാരിനും എന്നാലാവുന്നത് ചെയ്യാന്‍ ഞാന്‍ തീരുമാനിച്ചു. എന്‍റെ ഓഡിറ്ററോടും അഭ്യുദയകാംക്ഷികളോടും ആലോചിച്ച ശേഷം നിങ്ങളുടെ അനുഗ്രഹത്തോടെ ഞാനത് പ്രഖ്യാപിക്കുന്നതായിരിക്കും
Hai friends and fans, Today morning I had posted that I will make an announcement at 5 pm today. I discussed my ideas with auditor, he asked 2 days time for analysing how to execute the ideas. so I have decided to make the announcement on Tamil new year April 14th. https://t.co/WbyyMwWmou
— Raghava Lawrence (@offl_Lawrence) April 11, 2020
പ്രധാനമന്ത്രിയുടെ പേരിലും തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പേരിലുമുള്ള ദുരിതാശ്വാസനിധിയിലേക്ക് 50 ലക്ഷം വീതവും, സിനിമാസംഘടനയായ ഫെഫ്‌സിയിലേക്ക് 50 ലക്ഷവും നര്‍ത്തകരുടെ യൂണിയനിലേക്ക് 50 ലക്ഷം, ശാരീരിക വൈകല്യമുള്ളവര്‍ക്ക് 25 ലക്ഷം, ദിവസവേതനക്കാര്‍ക്കും ലോറന്‍സിന്റെ ജന്മസ്ഥലമായ ദേസീയനഗറിലെ റോയപുരത്തെ നിവാസികള്‍ക്ക് 75 ലക്ഷം എന്നിങ്ങനെയാണ് നേരത്തെ സംഭാവന ചെയ്ത മൂന്ന് കോടി രൂപ വീതിച്ച് നൽകിയത്.