ചന്ദ്രമുഖി 2 എന്ന സിനിമയ്ക്ക് മുൻകൂറായി ലഭിച്ച തുക കോവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് കെെമാറിയ തമിഴ് നടൻ രാഘവ ലോറൻസിനെ അഭിനന്ദിച്ച് നടൻ ഷമ്മി തിലകൻ.
3 കോടി രൂപയാണ് ലോറൻസ് സംഭാവന നൽകിയത്. അതോടൊപ്പം തന്നെ സൂപ്പർതാരങ്ങളെ തമാശരൂപേണ പരോക്ഷമായി ഷമ്മി തിലകൻ വിമർശിക്കുന്നുമുണ്ട്.
ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നുവെന്നും അദ്ദേഹം കുറിച്ചു.
ഷമ്മി തിലകന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
'ചന്ദ്രമുഖി 2' ന് അഡ്വാന്‍സ് ലഭിച്ചത് മൂന്ന് കോടി; മുഴുവന്‍ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി തമിഴ് സൂപ്പര്‍താരം ലോറന്‍സ്..
#respect #love_you_lorence
ഇതറിഞ്ഞ തമിഴിലേയും, തെലുങ്കിലേയും, മലയാളത്തിലേയും സൂപ്പറുകൾ ഉത്കണ്ഠാകുലർ. ലോറൻസിന്റെ സിനിമകളിൽ സഹകരിക്കുന്ന മലയാള താരങ്ങളെ വിലക്കണോ എന്ന് തീരുമാനമെടുക്കാൻ ഇടവേള പോലുമില്ലാതെ പതിനഞ്ചരകമ്മിറ്റി കൂടിയാലോചനകൾ നടത്തുന്നതായി അറിയുന്നു.
ഈ കൊറോണ കാലത്ത് വീട്ടിൽ ചൊറീം കുത്തി ഇരിക്കുന്ന നമുക്ക് ഇനി എന്തെല്ലാമെന്തല്ലാം തമാശകൾ കാണേണ്ടി വരുമോ എന്തോ..?
Content Highlights: raghava lawrence donates 3 crore Covid 19 fund, actor Shammy Thilakan appreciate actor