സിനിമയുടെ സെറ്റില്‍ വച്ച് തനിക്ക് ദുരനുഭവമുണ്ടായെന്ന് നടി രാധിക ആപ്തേ. സിനിമയിലെ കാസ്റ്റിങ് കൗച്ച് എന്ന കിടക്ക പങ്കിടൽ വിവാദത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട താരമാണ് ഇവര്‍.
സിനിമയിലെ പീഡനങ്ങള്‍ക്കെതിരേ ശബ്ദമുയര്‍ത്തിയിട്ടും സമീപകാലത്ത് തനിക്ക് മോശം അനുഭവം ഉണ്ടായെന്ന് ഇന്ത്യ ടുഡേ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ രാധിക പറഞ്ഞു.
ഈയടുത്ത് പോലും എനിക്ക് മോശം അനുഭവം ഉണ്ടായി. ഒരു സിനിമയുടെ ഷൂട്ട് കഴിഞ്ഞ് മുറിയിലേക്ക് വിശ്രമിക്കാന്‍ പോവുകയായിരുന്നു ഞാന്‍. ആ സെറ്റില്‍ ഉണ്ടായിരുന്ന ഒരു ജോലിക്കാരന് എനിക്കൊപ്പം ലിഫ്റ്റില്‍ കയറി. അയാള്‍ എന്നോട് പറഞ്ഞു, അര്‍ധരാത്രിയില്‍ എന്തെങ്കിലും സഹായം വേണമെങ്കില്‍ നിങ്ങള്‍ക്ക് എന്നെ വിളിക്കാം, വേണമെങ്കില്‍ ഒന്നു മസാജ് ചെയ്തു തരാം. അയാളുടെ സംസാരം എന്നെ വല്ലാതെ അലോസരപ്പെടുത്തി.
ഞാന്‍ ഈ കാര്യം അണിയറ പ്രവര്‍ത്തകരോട് പങ്കുവച്ചു. ഭാഗ്യവശാല്‍ അവര്‍ എനിക്കൊപ്പം നിന്നു. അയാളെ വിളിച്ച് സംസാരിക്കുകയും ചെയ്തു. എന്നോട് മാപ്പ് പറഞ്ഞതിന് ശേഷം മാത്രമാണ് പ്രശ്നം അവസാനിപ്പിച്ചത്.
ഹോളിവുഡില്‍ വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ച മീ ടു കാമ്പയിന് ഇതുവരെ ബോളിവുഡില്‍ എത്തിയിട്ടില്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു.
Content Highlights: radhika apthe opens about casting couch sexual violence in cinema bollywood hollywood
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..