ലൈംഗിക പീഡനത്തിന് ഇരയായ കുറേ പുരുഷന്മാരെ എനിക്കറിയാം: രാധിക ആപ്‌തെ


സ്വന്തം അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കുന്നവര്‍ തുറന്നുകാട്ടപ്പെടുക തന്നെ വേണം.

സിനിമാലോകത്ത് സ്ത്രീകള്‍ മാത്രമല്ല, പുരുഷന്മാരും ലൈംഗിക പീഡനത്തിന് ഇരകളാകുന്നുണ്ടെന്ന യാഥാര്‍ഥ്യത്തെ സാക്ഷ്യപ്പെടുത്തി നടി രാധിക ആപ്‌തെയും രംഗത്ത്. ലൈംഗിക പീഡനത്തിന് ഇരകളായ ഒരുപാട് പുരുഷ സഹതാങ്ങളെ എനിക്കറിയാം. ഭയം കാരണം അവരില്‍ പലരും ഈ വിവരം പുറത്തു പറയാതിരിക്കുകയാണ്-ഒരു അഭിമുഖത്തില്‍ രാധിക പറഞ്ഞു.

അടുക്കാനാവാത്ത ഒരു മായികവലയമുണ്ട് ബോളിവുഡിനെന്ന വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ എല്ലാവരും ഒരുതരം ഭയത്തിലാണ്. അത് യാഥാര്‍ഥ്യമല്ല. അതൊരു ജോലിസ്ഥലം മാത്രമാണ്. ഇവിടെയും എല്ലാ തലത്തിലും തൊഴില്‍ മര്യാദകള്‍ നടപ്പിലാക്കേണ്ടതുണ്ട്. ആളുകള്‍ തങ്ങള്‍ നേരിട്ട അനുഭവങ്ങള്‍ തുറന്നുപറഞ്ഞും കുറ്റക്കാരെ ചൂണ്ടിക്കാട്ടിയും മുന്നോട്ടുവന്നേ പറ്റൂ. നമ്മള്‍ പറയുന്നത് ആര് വിശ്വസിക്കും എന്നൊരു ആശങ്കയുണ്ട് എല്ലാവര്‍ക്കും. മറുഭാഗത്തുള്ളയാള്‍ക്കാവട്ടെ ഒരുപാട് അധികാരങ്ങളുണ്ട് താനും. അതുകൊണ്ട് തന്നെ നമ്മുടെ പരാതികള്‍ ശ്രദ്ധിക്കപ്പെടാതെ പോകുമെന്നും കരിയര്‍ നശിക്കുമെന്നും എല്ലാവരും ഭയക്കുന്നു. എന്നാല്‍, കൂടുതല്‍ ആളുകള്‍ ശബ്ദമുയര്‍ത്തി മുന്നോട്ടു വരണം എന്നു തന്നെയാണ് എന്റെ അഭിപ്രായം.

സ്വന്തം അധികാരം ഉപയോഗിച്ച് മറ്റുള്ളവരെ നശിപ്പിക്കുന്നവര്‍ തുറന്നുകാട്ടപ്പെടുക തന്നെ വേണം. അതേസമയം സ്വന്തം കാര്യസാധ്യത്തിനുവേണ്ടി എന്തും ചെയ്യാന്‍ ഒരുക്കമായ ചിലരുമുണ്ട്. നിങ്ങള്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ടോ എന്ന് തിരിച്ചറിയാനും നോ പറയാനും പഠിക്കേണ്ടതുണ്ട്. നിങ്ങള്‍ക്ക് ഏതെങ്കിലും കാലം സ്വന്തം കഴിവിനനുസരിച്ചുള്ള അവസരങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും. വീട്ടില്‍ നിന്ന് ഓടിവരുന്നവരുണ്ട്. അവര്‍ക്ക് ആശ്രയിക്കാന്‍ മറ്റൊന്നുമില്ല. മെച്ചപ്പെട്ട ഒരു സംവിധാനവും നിയമങ്ങളും സുതാര്യതയുമെല്ലാം ഈ രംഗത്ത് ആവശ്യമുണ്ട്-രാധിക പറഞ്ഞു.

Content Highlights: Radhika Apte sexually abused Me Too Bollywood sexual abuse Hollywood Harvey Weinstein

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section
Most Commented