ബ്രിട്ടീഷ് അമേരിക്കന്‍ ചിത്രമായ 'ദി വെഡിങ് ഗസ്റ്റിലെ' രംഗങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിച്ച സംഭവത്തില്‍ പ്രതികരണവുമായി നടി രാധിക ആപ്തെ. കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് ചിത്രം യു.എസില്‍ റിലീസ് ചെയ്തത്.. മൈക്കള്‍ വിന്റര്‍ബോട്ടം സംവിധാനം ചെയ്ത ചിത്രം രാധികയുടെ ആദ്യ ഹോളിവുഡ് ചിത്രം കൂടിയാണ്. എട്ട് ഓസ്ക്കര്‍ നേടിയ സ്ലം ഡോഗ് മില്യണയര്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ദേവ് പട്ടേലിനൊപ്പമുള്ള രംഗങ്ങളാണ് ഇന്റെര്‍നെറ്റില്‍ ചോര്‍ന്നത്.
ദ വെഡ്ഡിംഗ് ഗസ്റ്റില്‍ മനോഹരമായ മറ്റനേകം നിമിഷങ്ങളുണ്ട്. പക്ഷേ, ഈ രംഗം മാത്രമാണ് ലീക്കായത്. സമൂഹത്തിന്റെ മനോവൈകൃതമാണ്. പ്രചരിക്കുന്ന രംഗങ്ങളില്‍ താന്‍ മാത്രമല്ല ദേവ് പട്ടേലുമുണ്ട്. എന്നാല്‍ നടി രാധിക ആപ്തെയുടെ നഗ്ന രംഗങ്ങള്‍ എന്ന പേരില്‍ മാത്രമാണ് അറിയപ്പെടുന്നത്. ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍ ചിലര്‍ എന്തുകൊണ്ട് നടന്മാരുടെ പേര് ചേര്‍ക്കുന്നില്ല- രാധിക ചോദിക്കുന്നു.
ഇതാദ്യമായല്ല രാധികയുടെ ചിത്രത്തിലെ രംഗങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നത്. നേരത്തെ പാര്‍ച്ച്ഡ് എന്ന ചിത്രത്തിലെ ആദില്‍ ഹുസൈനിനൊപ്പമുള്ള രംഗങ്ങള്‍ ഇത്തരത്തില്‍ ചോര്‍ന്നിരുന്നു. ഇത് വലിയ വിവാദത്തിന് വഴിവയ്ക്കുകയും ചെയ്തു. ഇത് രാധിക ആപ്തെയുടെ നഗ്ന വീഡിയോ എന്ന പേരില്‍ പ്രചരിപ്പിച്ചതിനെതിരേ രൂക്ഷവിമര്‍ശനവുമായി ആദില്‍ ഹുസൈന് രംഗത്ത് വരികയും ചെയ്തിരുന്നു.
ലൈംഗികതയോടുള്ള നമ്മുടെ സമൂഹത്തിന്റെ രോഗാതുരമായ കാഴ്ചപ്പാടാണ് ഇത് പ്രചരിപ്പിക്കാന്‍ കാരണം. ചിത്രത്തില്‍ മനോഹരമായ ഒരുപാട് രംഗങ്ങളുണ്ടായിരുന്നു. എന്നിട്ടും എന്തുകൊണ്ട് കിടപ്പറ ദൃശ്യങ്ങള്‍ തന്നെ പ്രചരിച്ചു. ഞാനും രാധികയും ഒന്നിച്ചഭിനയിച്ച രംഗങ്ങള്‍ രാധിക ആപ്തെയുടെ സെക്സ് സീന്‍ എന്ന പേരിലാണ് പ്രചരിക്കുന്നത്. എന്തുകൊണ്ട് ആദില്‍ ഹുസൈന്റെ പേരില്‍ പ്രചരിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: Radhika Apte on intimate video leaked, controversy, Dev Patel, The Wedding Guest movie, scene
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..