രാധേശ്യാമിന്റെ പുതിയ പോസ്റ്റർ
പ്രഭാസിന്റെ പുത്തന്‍ ചിത്രം രാധേശ്യാമിൻ്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് അണിയറപ്രവര്‍ത്തകര്‍. മഹാ ശിവരാത്രിയോടനുബന്ധിച്ച് ശിവപാര്‍വ്വതിമാരുടെ അസുലഭമായ പ്രണയത്തിന് ആദരസൂചകമായാണ് അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗിക പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ ബാഹുബലി, പ്രഭാസിന്റെ ആരാധകവൃത്തങ്ങളും സിനിമാ പ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞു.
പ്രഭാസിന്റെ നായികയായി പൂജ ഹെഡ്ഗെ എത്തുന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. പുതുതായി പുറത്തു വന്നിരിക്കുന്ന പോസ്റ്ററില്‍, ഇരുവരും പൊഴിയുന്ന മഞ്ഞിന്റെ പശ്ചാത്തലത്തില്‍ പ്രണയബദ്ധരായി കിടക്കുന്നതായാണ് ഉള്ളത്.
റോമിലെ മനോഹരമായ പശ്ചാത്തലമാണ് പോസ്റ്ററില്‍ കാണാന്‍ സാധിക്കുന്നത്. റൊമാന്റിക്ക് ഡ്രാമ തലത്തില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ചിത്രത്തില്‍ റോമിലെയും ഇറ്റലിയിലെയും അതിമനോഹരമായ ദൃശ്യങ്ങളും ഭാഗമായിട്ടുണ്ട്. കഴിഞ്ഞ വാലന്റൈന്‍സ് ദിനത്തില്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ട ടീസറും, നേരത്തെയിറങ്ങിയ മോഷന്‍ പോസ്റ്ററും എല്ലാം തന്നെ സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു.
ഏകദേശം ഒരു പതിറ്റാണ്ടിന്റെ ഇടവേളയ്ക്ക് ശേഷം പ്രഭാസ് റൊമാന്റിക്ക് ഹീറോ പരിവേഷത്തിലേക്ക് ചേക്കേറുന്നുവെന്നത് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമാണ്. പ്രേക്ഷകരില്‍ ഇതിനോടകം തന്നെ വന്നു ചേര്‍ന്നിട്ടുള്ള പ്രതീക്ഷകളെ ഊട്ടിയുറപ്പിക്കുന്ന തരത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ജൂലൈ 30ന് തിയേറ്ററുകളിലെത്തും.
ബഹുഭാഷാ ചിത്രമായി പുറത്തെത്തുന്ന രാധേശ്യാമിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് രാധാ കൃഷ്ണ കുമാറാണ്. യുവി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശിയും പ്രമോദും ചേര്‍ന്നാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത്.
Content Highlights: Radhe Shyam new poster, Prabhas, Pooja Hegde, Radha Krishna Kumar
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..