സൽമാൻ ഖാനെ നായകനാക്കി പ്രഭുദേവ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം 'രാധെ' റിലീസിനൊരുങ്ങുന്നു. തിയറ്ററിലും ഒടിടി പ്ലാറ്റ്ഫോമിലുമായി ഹൈബ്രിഡ് റിലീസ് ആയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്.

മെയ് 13 നാണ് റിലീസ്. സീ 5ന്റെ ഓടിടി പ്ലാറ്റ്ഫോം ആയ സീപ്ലെക്സിലൂടെയാണ് ചിത്രം തീയേറ്ററിന് പുറമേ പ്രദർശനത്തിനെത്തുന്നത്. ഇപ്പോഴിതാ സീ പ്ലെക്സിൽ ഒരു കാഴ്ചയ്ക്ക് ഈടാക്കേണ്ട തുക പുറത്ത് വിട്ടിരിക്കുകയാണ്. 249 രൂപയാണ് ചിത്രം കാണാനായി ഈടാക്കുന്നത്.

കൊറിയൻ ചിത്രം 'ദി ഔട്ട്ലോസി'ൻറെ ഒഫിഷ്യൽ റീമേക്ക് ആണ് 'രാധെ ദി മോസ്റ്റ് വാണ്ടഡ് ഭായ്'. രൺദീപ് ഹൂഡയാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ദിഷാ പഠാണി, ജാക്കി ഷ്റോഫ്, മേഘ ആകാശ്, ഭരത് എന്നിവരാണ് മറ്റ് താരങ്ങൾ.എൻകൗണ്ടർ സ്പെഷ്യലിസ്റ്റായാണ് സൽമാൻ ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ ട്രെയ്ലറും പാട്ടും നേരത്തെ പുറത്ത് വിട്ടിരുന്നു.

content highlights : Radhe release date may 13 hybrid release theatre and ott prabhudeva randeep hooda disha patani movie